Sub Lead

തൊടുപുഴയില്‍ ക്രൂരമര്‍ദനമേറ്റ കുട്ടിയുടെ നില അതീവഗുരുതരം; വരും മണിക്കൂറുകള്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അടുത്ത 12 മണിക്കൂര്‍ ഏറെ നിര്‍ണായകമാണെന്നും കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി അറിയിച്ചു. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തരശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റംവന്നിട്ടില്ല. രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

തൊടുപുഴയില്‍ ക്രൂരമര്‍ദനമേറ്റ കുട്ടിയുടെ നില അതീവഗുരുതരം; വരും മണിക്കൂറുകള്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍
X

ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായ ഏഴുവയസുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അടുത്ത 12 മണിക്കൂര്‍ ഏറെ നിര്‍ണായകമാണെന്നും കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി അറിയിച്ചു. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തരശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റംവന്നിട്ടില്ല. രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. തലയോട്ടിയുടെ പിറക് വശത്തായി രണ്ടുപൊട്ടലാണുള്ളത്. ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്. രണ്ട് കണ്ണും പുറത്തേക്ക് തള്ളിവന്നിട്ടുണ്ട്. ശക്തമായ വീഴചയില്‍ സംഭവിക്കുന്നതാണ് ഇത്തരം പരുക്കുകള്‍. 12 മണിക്കൂര്‍ നിരീക്ഷണം തുടരും. കുട്ടി പഠിക്കുന്ന തൊടുപുഴ കുമാരമംഗലം എയുപി സ്‌കൂള്‍ അധികൃതരും ആശുപത്രിയില്‍ തുടരുകയാണ്. കുട്ടിയുടെ ദേഹമാസകലം കാലങ്ങളായി മര്‍ദനമേറ്റത്തിന്റെ പാടുകളുണ്ടെന്ന് കുഞ്ഞിനെ സന്ദര്‍ശിച്ച വിദ്യാഭ്യാസ വകുപ്പ് അധികൃതരും പറഞ്ഞു. ചെറിയ പുരോഗതി ആരോഗ്യനിലയില്‍ പ്രകടിപ്പിച്ചാലും വെന്റിലേറ്റര്‍ സഹായം തുടരും. വിദഗ്ധരടങ്ങുന്ന സംഘമാണ് കുട്ടിയുടെ ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്.

കുട്ടിക്ക് എല്ലാവിധ ചികില്‍സയും ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചികില്‍സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്നും ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കുട്ടിയെ ക്രൂരമായി മര്‍ദിച്ച അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അരുണിനെതിരേ വധശ്രമം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തല്‍, കുട്ടികള്‍ക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് പോലിസ് ചുമത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it