Sub Lead

പ്രക്ഷോഭത്തെ തകർക്കാനുള്ള കേന്ദ്ര നീക്കങ്ങളെ കർഷകർ മറികടന്നത് ഇങ്ങനെ...

കർഷക പ്രക്ഷോഭത്തെ നേരി‌‌ടുവാനും തകർക്കാനും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തിയ നീക്കങ്ങൾ ഓരോന്നും കർഷകർ നിഷ്പ്രഭം തള്ളിനീക്കുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

പ്രക്ഷോഭത്തെ തകർക്കാനുള്ള കേന്ദ്ര നീക്കങ്ങളെ കർഷകർ മറികടന്നത് ഇങ്ങനെ...
X

കോഴിക്കോട്: കർഷക പ്രക്ഷോഭത്തെ നേരി‌‌ടുവാനും തകർക്കാനും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തിയ നീക്കങ്ങൾ ഓരോന്നും കർഷകർ നിഷ്പ്രഭം തള്ളിനീക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്നത്. ദേശീയ ഭരണഘടനാ ദിനമായ നവംബർ 26 നായിരുന്നു കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമത്തിനെതിരേ രാജ്യത്തെ 200 ഓളം വരുന്ന കര്‍ഷക സംഘടനകള്‍ ഡൽഹി ചലോ മാര്‍ച്ച് സംഘടിപ്പിച്ചത്.

റോഡിനു കുറുകെ കിടങ്ങുകൾ തീർത്തു

ഈ പ്രക്ഷോഭത്തിന്റെ ആരംഭം മുതൽക്ക് സർക്കാർ പ്രക്ഷോഭത്തെ തകർക്കാൻ ശ്രമിക്കുന്ന റിപോർട്ടുകൾ പുറത്തുവന്നിരുന്നു. ഡൽഹിയിലേക്കുള്ള കർഷക മാർച്ചിന് തടയിടാൻ കിടങ്ങുകൾ തീർത്തായിരുന്നു ആദ്യ നീക്കം. ബാരിക്കേഡുകള്‍, മുള്ളുകമ്പികള്‍ ചുറ്റിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍, ജലപീരങ്കി, ടിയര്‍ ഗ്യാസ് തുടങ്ങിയവ ഉപയോ​ഗിച്ചും പിന്തിരിയാത്ത കര്‍ഷകരെ ഹരിയാനയിലെ ഡല്‍ഹി-അംബാല അതിർത്തിയിൽ കിടങ്ങുകൾ നിർമ്മിച്ചായിരുന്നു പ്രതിരോധിച്ചത്.

എന്നാൽ കി‌ടങ്ങുകൾ നികത്തി കർഷകർ ഒന്നടങ്കം ഡൽഹി ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങുകയായിരുന്നു. കർഷകർ ജെസിബി അടക്കം ഉപയോ​ഗിച്ചാണ് കിടങ്ങുകൾ നികത്തിയത്. ബാരിക്കേഡുകളെ ട്രാക്ടർ ഉപയോ​ഗിച്ച് കർഷകർ തള്ളി മാറ്റിയപ്പോഴാണ് പോലിസ് റോഡുകൾക്കു കുറുകെ കിടങ്ങുകൾ കീറി കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ചത്. ആദ്യമായാണ് രാജ്യത്ത് ബഹുജന പ്രക്ഷോഭത്തെ സർക്കാർ ഈ വിധം നേരിട്ടത്.

കു‌ടിവെള്ളവും വൈദ്യുതിയും മുടക്കി

കർഷകർ റിപബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രസർക്കാർ സമര കേന്ദ്രങ്ങളിലെ കുടിവെള്ളവും വൈദ്യുതിയും മുടക്കി. ട്രാക്ടർ റാലിയോടനുബന്ധിച്ച് പ്രക്ഷോഭകരു‌ടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോ‌െയായിരുന്നു ഈ നീക്കം. എന്നാൽ കേന്ദ്രത്തിന്റെ ഈ നീക്കത്തെ കർഷകർ അനായാസം മറികടന്നു. ട്രാക്ടറുകൾ ഉപയോ​ഗിച്ച് ഹരിയാനയിലെ ​ഗ്രാമങ്ങളിൽ നിന്ന് കർഷകർ മണിക്കൂറുകൾക്കകം കുടിവെള്ളമെത്തിക്കുകയായിരുന്നു.

അതേസമയം ​സിംഘു, തിക്രി അതിർത്തികളിൽ കുഴൽക്കിണർ നിർമിച്ചും കർഷകർ കരുത്തുകാട്ടുകയാണ് ഉണ്ടായത്. ഇതിന്റെ വെളിച്ചത്തിൽ ഡൽഹിയിൽ പ്രക്ഷോഭം ചെയ്യുന്ന കർഷകർക്ക് സൗജന്യ കുടിവെള്ളം നൽകുവാൻ ആം ആദ്മി സർക്കാർ തയാറാവുകയും ചെയ്തു. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ജനറേറ്ററുകൾ എത്തിക്കാനും കർഷകർക്ക് കഴിഞ്ഞു.

ഇൻ്റർനെറ്റും വാർത്താവിനിമയ സംവിധാനങ്ങളും റദ്ദുചെയ്തു

പ്രക്ഷോഭ കേന്ദ്രങ്ങൾ തമ്മിലും സമരഭടൻമാർ തമ്മിലുമുള്ള ആശയവിനിമയങ്ങളും, പ്രക്ഷോഭത്തെ രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ എത്തിക്കുന്നതും ഇന്റർനെറ്റ് സംവിധാനം ഏറെ പ്രയോജനകരമായി കർഷകർ ഉപയോ​ഗിച്ചിരുന്നു. എന്നാൽ ജനുവരി 26ലെ ട്രാക്ടർ റാലിക്ക് ശേഷം സർക്കാർ ഇന്റർനെറ്റ് സംവിധാനം റദ്ദ് ചെയ്ത് കർഷകരെ ഒറ്റപ്പെടുത്താനും സൈന്യത്തെ ഇറക്കി ഭയപ്പെടുത്താനും ശ്രമിച്ചു.

പള്ളികളും ഗുരുദ്വാരകളും കർഷകർക്ക് ഉച്ചഭാഷിണികൾ വിട്ടു നൽകിയതോടെ സർക്കാർ നീക്കം അവിടെ തകർന്നു. ഇപ്പോൾ പ്രക്ഷോഭ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇത്തരം ഉച്ചഭാഷിണികൾ ഉപയോ​ഗിച്ച് കർഷകർ കൈമാറുന്നത്. ഇന്റർനെറ്റ്, വാർത്താ സംവിധാനങ്ങൾ ചെയ്തതിന്റെ മറവിൽ നിരവധി കർഷകരെ വിവിധ കേസുകൾ ചുമത്തി അറസ്റ്റു ചെയ്തിരുന്നു.

റോഡുകളിലും സമരകേന്ദ്രങ്ങളിലും അള്ള് സ്ഥാപിച്ചു

ഏറ്റവുമൊടുവിൽ ട്രാക്ടറുകൾ ഉപയോ​ഗിച്ചു കൊണ്ടുള്ള കർഷകരുടെ നീക്കം പൂർണമായും ഇല്ലാതാക്കുവാൻ റോഡുകളിൽ അള്ള് സ്ഥാപിക്കുന്ന വാർത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നു. അതിനു പിന്നാലെ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമ‌ടക്കം നിരവധി ടയറില്ലാ ട്രാക്റുകൾ ഡൽഹിയിലേക്ക് പ്രവഹിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് കർഷക പ്രക്ഷോഭത്തെ മുൻനിർത്തി സുപ്രിംകോടതി പറഞ്ഞിരുന്നു. കോടതിയുടെ ഈ നടപടി പോലും പാലിക്കാതെയാണ് കേന്ദ്രസർക്കാർ രാജ്യത്തെ ഊട്ടുന്നവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വ്യക്തം. ജനാധിപത്യ വിരുദ്ധമായി സമരത്തെ നേരിടുന്നതിനെതിരേ ലോകമെമ്പാടുമുള്ള നിരവധി പ്രമുഖർ ഇതിനോടകം തന്നെ പ്രതികരണങ്ങളുമായി രം​ഗത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it