തിരുവനന്തപുരം വക്കത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
വക്കം റൈറ്റര്‍വിള സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. പ്രതി സന്തോഷ് കുമാര്‍ പിടിയിലായതായാണ് സൂചന.

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കൊലപാതകം. വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപമാണ് യുവാവിനെ ഇഷ്ടികകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയത്. വക്കം റൈറ്റര്‍വിള സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. പ്രതി സന്തോഷ് കുമാര്‍ പിടിയിലായതായാണ് സൂചന. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. കൊല്ലപ്പെട്ട ബിനുവും പ്രതി സന്തോഷ് കുമാറും ലഹരി കടത്ത്, വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളായി ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്.
11 വര്‍ഷം മുമ്പ് ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ ഇരുവരും ഏറ്റുമുട്ടിയിരുന്നു. സന്തോഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബിനു ജയിലിലുമായി. ബിനു ജയില്‍മോചിതനായ ശേഷം പലതവണ സന്തോഷിനെ തേടി വക്കത്തുവന്നിരുന്നു. സന്തോഷ് ഒളിവില്‍ കഴിഞ്ഞ സ്ഥലത്തും ബിനു എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വക്കം കണ്ണമംഗലം ഉല്‍സവപ്പറമ്പില്‍വച്ചാണ് ഇരുവരും 11 വര്‍ഷത്തിനുശേഷം കണ്ടുമുട്ടിയത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.
RELATED STORIES
സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMT