- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്‌സി/എസ്ടി കുട്ടികള്‍ക്ക് പ്രത്യേക ടീമില്ല; ജാതീയ നീക്കത്തില്‍ നിന്ന് പിന്‍മാറി തിരുവനന്തപുരം കോര്‍പറേഷന്‍
ജാതി വിവേചനമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കോര്‍പറേഷന്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: പട്ടിക വിഭാഗത്തിലെയും ജനറല്‍ വിഭാഗത്തിലേയും കുട്ടികള്‍ക്ക് പ്രത്യേക കായിക ടീം ഉണ്ടാക്കിയ ജാതീയ നടപടി പിന്‍വലിച്ച് തിരുവനന്തപുരം നഗരസഭ. ജാതി വിവേചനമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കോര്‍പറേഷന്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നഗരസഭയ്ക്ക് ഒറ്റ കായിക ടീം മാത്രമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിഷയം വിവാദമായി എന്നതിനെക്കാള്‍ പോസിറ്റീവായി എടുക്കുകയാണ് എന്ന് ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. എല്ലാവരുടേയും അഭിപ്രായം നഗരസഭ മനസ്സിലാക്കുന്നു. നേരത്തെ തിരഞ്ഞെടുത്ത കുട്ടികളെ ഉള്‍പ്പെടുത്തി തന്നെ അത്രതന്നെ കുട്ടികളെ വീണ്ടും തിരഞ്ഞെടുക്കുമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ടീം രൂപീകരിക്കാന്‍ തീരുമാനിച്ചത്. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ്‌സി /എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് വിവാദമായതോടെ നടപടി തിരുത്തുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















