Sub Lead

'തബ്‌ലീഗ് പ്രവര്‍ത്തകര്‍ കൊറോണ പരത്തിയിട്ടില്ല': സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി; കേസുകള്‍ റദ്ദാക്കി

വിദേശികള്‍ക്കെതിരായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ അഭാവത്തില്‍ പ്രോസിക്യൂഷനെ ഇനിയും തുടരാന്‍ അനുവദിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ലെന്ന് കോടതി നിരീക്ഷിച്ചു

തബ്‌ലീഗ് പ്രവര്‍ത്തകര്‍ കൊറോണ പരത്തിയിട്ടില്ല: സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി; കേസുകള്‍ റദ്ദാക്കി
X

മുംബൈ: തബ്‌ലീഗ് പ്രവര്‍ത്തകര്‍ കൊറോണ പരത്തിയിട്ടില്ലെന്ന സുപ്രധാന വിധിയുമായി ബോംബെ ഹോക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്. വിവിധ കുറ്റങ്ങള്‍ ചുമത്തി മ്യാന്‍മര്‍ സ്വദേശികളായ എട്ടു തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് സമര്‍പ്പിച്ച എഫ്‌ഐആറും കുറ്റപത്രവും കോടതി റദ്ദാക്കുകയും ചെയ്തു. വിദേശികള്‍ക്കെതിരായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ അഭാവത്തില്‍ പ്രോസിക്യൂഷനെ ഇനിയും തുടരാന്‍ അനുവദിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ലെന്ന് കോടതി നിരീക്ഷിച്ചു

എട്ടു മ്യന്‍മര്‍ സ്വദേശികളും പ്രാദേശിക മസ്ജിദുകളില്‍ ഖുര്‍ആന്‍ പാരായണം നടത്തുകയും നമസ്‌കാരത്തില്‍ ഏര്‍പ്പെടുകയും മാത്രമാണ് ചെയ്തതെന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ വി എം ദേശ്പാണ്ഡ്യ, അമിത് ബി എന്നിവരടങ്ങിയ ബെഞ്ച് കേസുകള്‍ റദ്ദാക്കി ഉത്തരവിട്ടത്.

ഹിന്ദി പോലും അറിയാത്ത ഈ വിദേശികള്‍ ഏതെങ്കിലും മതപ്രഭാഷണത്തിലോ പ്രസംഗത്തിലോ ഏര്‍പ്പെടുന്നത് സംബന്ധിച്ച് ചോദ്യം തന്നെ ഉയരുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യ സന്ദര്‍ശിക്കാനും മത സമ്മേളനത്തില്‍ പങ്കെടുക്കാനും കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്ന് സന്ദര്‍ശക വിസ നേടിയ മ്യാന്‍മര്‍ പൗരന്‍മാര്‍ക്കെതിരേയുള്ള കേസുകളാണ് കോടതി റദ്ദാക്കിയത്. മാര്‍ച്ച് 2നാണ് സംഘം ഇന്ത്യയിലെത്തിയത്. അന്നു തന്നെ ഡല്‍ഹിയിലെത്തുകയും മാര്‍ച്ച് 5 വരെ ഡല്‍ഹിയില്‍ താമസിക്കുകയും ചെയ്തു. ആറാം തിയ്യതി നാഗ്പൂരിലെത്തി. എട്ടാം തിയ്യതി ഫോറിന്‍ റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫിസിന് കീഴില്‍ ഓണ്‍ലൈന്‍ സി ഫോം തയ്യാറാക്കുകയും അതിന്റെ ഹാര്‍ഡ് കോപി ഒമ്പതാം തിയ്യതി മുസ് ലിം സെല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച്, നാഗ്പൂര്‍ പോലിസ് കണ്‍ഡ്രോള്‍ റൂം, എഫ്ആര്‍ആര്‍ഒ, നാഗ്പൂര്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നതായി കോടതി കണ്ടെത്തി. വിസാ ചട്ട ലംഘനമുണ്ടായിട്ടില്ലെന്നും കോടതി കണ്ടെത്തി.


Next Story

RELATED STORIES

Share it