ആലിപ്പറമ്പിലെ മോഷണം; 17 പവനും 91,000 രൂപയും കണ്ടെടുത്തു
ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി നടത്തിയ അന്വേഷണത്തിലാണ് ബാക്കി ആഭരണങ്ങളും പണവും കണ്ടെത്തിയത്.
പെരിന്തല്‍മണ്ണ: ആലിപ്പറമ്പില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന് 19 പവനും പണവും മോഷ്ടിച്ച കേസിന്റെ തെളിവെടുപ്പിനിടെ 17 പവന്റെ സ്വര്‍ണാഭരണങ്ങളും 91,000 രൂപയും പോലിസ് കണ്ടെടുത്തു. പ്രതികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത സ്‌കൂട്ടറില്‍ നിന്ന് ആദ്യ ഘട്ടത്തിലെ തെളിവെടുപ്പില്‍ ആറു പവന്റെ ആഭരണങ്ങളും 91,000 രൂപയും പൊതിയിലാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിനായി ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി നടത്തിയ അന്വേഷണത്തിലാണ് ബാക്കി ആഭരണങ്ങളും പണവും കണ്ടെത്തിയത്.
ചേര്‍ത്തലയില്‍ പണയം വെച്ച എട്ടരപ്പവനോളമുള്ള ആഭരണങ്ങളും താമരശ്ശേരിയില്‍ വില്‍പ്പന നടത്തിയ രണ്ടരപ്പവന്റെ ആഭരണങ്ങളുമാണ് കണ്ടെത്തിയത്. കൊട്ടാരക്കര എഴുകോണ്‍ അഭിവിഹാറില്‍ അഭിരാജ് (29), കോഴിക്കോട് താമരശ്ശേരി സ്വദേശി രാരൂത്ത് മണി (36) എന്നിവരെ നേരത്തേ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇവരുമായാണ് വിശദമായ അന്വേഷണം നടത്തിയത്. കഴിഞ്ഞ ഏഴിന് പകല്‍ സമയത്തായിരുന്നു ആലിപ്പറമ്പിലെ വീടിന്റെ വാതില്‍ തകര്‍ത്ത് പ്രതികള്‍ മോഷണം നടത്തിയത്.
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്കി 10ഓളം വിദ്യാര്‍ഥികള്‍
17 Sep 2024 10:32 AM GMT