Sub Lead

കഞ്ചാവ് മാഫിയ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

മുഹമ്മദ് ഷബിന്‍ എന്ന വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു

കഞ്ചാവ് മാഫിയ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
X

തിരുവനന്തപുരം: പോത്തന്‍കോടിനടുത്ത് വാവറ അമ്പലത്ത് കഞ്ചാവ് മാഫിയ സംഘം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. വിദ്യാര്‍ഥിയുടെ പണവും മൊബൈല്‍ ഫോണും കഞ്ചാവ് സംഘം തട്ടിയെടുത്തു. മുഹമ്മദ് ഷബിന്‍ എന്ന വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശികളായ ഷെഹിന്‍, അഷ്‌റഫ്, അന്‍സര്‍, മുരുക്കുപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്ത് തന്നെയാണ് ഷബിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സമീപമുള്ള പുരയിടത്തില്‍ വെച്ച് മര്‍ദിച്ചത്. ഷബിന്റെ കയ്യിലുണ്ടായിരുന്ന 3000 രൂപയും മൊബൈല്‍ ഫോണും ഇവര്‍ പിടിച്ചെടുത്തു. മൊബൈല്‍ ഫോണ്‍ തിരിച്ചു നല്‍കണമെങ്കില്‍ 10,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഷബിന്‍ സംഭവം വീട്ടില്‍ പറഞ്ഞത്. ഷിബിന്റെ മാതാവ് പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ ഷെഹിനും അന്‍സറും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it