Sub Lead

പിടിച്ചെടുത്ത സ്വര്‍ണവും ഡോളറും തിരികെ വേണം; സ്വപ്‌നയുടെ ഹര്‍ജി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും

എന്നാല്‍, റെയ്ഡില്‍ പിടിച്ചെടുത്ത സ്വര്‍ണവും ഡോളറും കണ്ടുകെട്ടാന്‍ അനുമതി തേടി എന്‍ഐഐയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങള്‍ കുടുംബ സ്വത്തായി ലഭിച്ച ഉപഹാരമാണെന്നും ഇതിന് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്‌ന ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

പിടിച്ചെടുത്ത സ്വര്‍ണവും ഡോളറും തിരികെ വേണം; സ്വപ്‌നയുടെ ഹര്‍ജി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും
X

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ബാങ്ക് ലോക്കറില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും ഡോളറും തിരിരകെയാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ്

നല്‍കിയ ഹര്‍ജി കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍, റെയ്ഡില്‍ പിടിച്ചെടുത്ത സ്വര്‍ണവും ഡോളറും കണ്ടുകെട്ടാന്‍ അനുമതി തേടി എന്‍ഐഐയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങള്‍ കുടുംബ സ്വത്തായി ലഭിച്ച ഉപഹാരമാണെന്നും ഇതിന് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്‌ന ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടെ, ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നായിരുന്നു സ്വപ്‌നയുടെ ആവശ്യം. തിരുവനന്തപുരം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന അന്വേഷണ സംഘത്തിന്റെ വാദം കണക്കിലെടുത്തായിരുന്നു നടപടി.

അന്വേഷണ സംഘം പിന്നീട് കൂടുതല്‍ വകുപ്പുകള്‍ കൂട്ടി ചേര്‍ത്തതായി സ്വപ്‌ന കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന് പോലിസിന് അധികാരമുണ്ടെന്നും ഈ അധികാരത്തെ തടയാന്‍ കഴിയില്ലെന്നും ജസ്റ്റീസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കുകയായിരുന്നു. അതേസമയം, മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ഇന്ന് പ്രത്യേക പോലിസ് സംഘം ചോദ്യം ചെയ്യും. ഇന്ന് 11ന് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലിസ് ജോര്‍ജിന് നോട്ടിസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി അറിയിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പി സി ജോര്‍ജും സ്വപ്‌ന സുരേഷുമാണ് കേസിലെ പ്രതികള്‍. ഗൂഢാലോചന നടത്തി വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ സരിത എസ് നായര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പി സിയെ ചോദ്യം ചെയ്യുന്നത്. സ്വപ്‌ന സുരേഷിനും നോട്ടിസ് നല്‍കിയെങ്കിലും ഇതേവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇഡിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നതിനാല്‍ പോലിസിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്വപ്‌ന അറിയിച്ചിട്ടുള്ളത്. ഗൂഢാലോചന കേസില്‍ ഇന്നലെ സ്വപ്‌ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസിലെ ജീവനക്കാരെ പോലിസ് ചോദ്യം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it