പത്തില്‍ പത്ത് മാര്‍ക്ക്: സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം പ്രവാചക നഗരിയായ മദീന, ഒട്ടും സുരക്ഷിതമല്ലാത്ത നഗരങ്ങളില്‍ ഡല്‍ഹിയും
കുറ്റകൃത്യ നിരക്ക് കുറവായ യുഎഇയിലെ ദുബയ് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. വനിതകള്‍ക്ക് യാതൊരു സുരക്ഷയുമില്ലാത്ത നഗരങ്ങളില്‍ ജോഹന്നാസ്ബര്‍ഗ്, ക്വാലാലംപൂര്‍ എന്നിവയ്‌ക്കൊപ്പം ഡല്‍ഹിയും ഇടംപിടിച്ചത് ഇന്ത്യയ്ക്കു നാണക്കേട് ഉണ്ടാക്കുന്നതാണ്.

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം സൗദി അറേബ്യയിലെ പ്രവാചക നഗരിയായ മദീനയെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ ട്രാവല്‍ കമ്പനിയുടെ പഠന റിപോര്‍ട്ട്.
കുറ്റകൃത്യ നിരക്ക് കുറവായ യുഎഇയിലെ ദുബയ് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. വനിതകള്‍ക്ക് യാതൊരു സുരക്ഷയുമില്ലാത്ത നഗരങ്ങളില്‍ ജോഹന്നാസ്ബര്‍ഗ്, ക്വാലാലംപൂര്‍ എന്നിവയ്‌ക്കൊപ്പം ഡല്‍ഹിയും ഇടംപിടിച്ചത് ഇന്ത്യയ്ക്കു നാണക്കേട് ഉണ്ടാക്കുന്നതാണ്.
യുകെ ആസ്ഥാനമായുള്ള ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഇന്‍ഷൂര്‍ മൈ ട്രിപ് ആണ് പഠനം നടത്തിയത്. തനിച്ച് യാത്ര ചെയ്യുന്ന അവിവാഹിതരില്‍ 84 ശതമാനവും സ്ത്രീകളാണ്. ഇതിനാലാണ് അവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താന്‍ പഠനം നടത്തിയത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാചക നഗരമായ മദീനയാണ് ഒന്നാം സ്ഥാനത്ത്. കുറ്റകൃത്യങ്ങളിലെ കുറവ്, രാത്രിയിലും നിര്‍ഭയമായി തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കുള്ള സുരക്ഷ എന്നിവയാണ് പഠന വിധേയമാക്കിയത്.
10ല്‍ 10 പോയിന്റുകളും നേടിയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരിയെന്ന പദവിയിലേക്ക് മദീന ഓടിക്കയറിയത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 10ല്‍ എത്ര ലഭിക്കുന്നു എന്ന് നോക്കിയാണ് സ്ഥാനം നിര്‍ണയിച്ചത്.
തായ്‌ലന്‍ഡിന്റെ ചിയാങ് മായ് ആണ് 9.06 സ്‌കോറുമായി രണ്ടാം സ്ഥാനത്തുള്ളത്. 9.04 സ്‌കോര്‍ നേടി ദുബ മൂന്നാം സ്ഥാനവും നേടി. പൊതു ഗതാഗതത്തില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ടെന്നും, സ്ത്രീകള്‍ക്ക് ഒറ്റക്ക് യാത്രചെയ്യാന്‍ സുരക്ഷിതമായ നഗരമാണ് ദുബയ് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അതേ സമയം ഏറ്റവും കുറവ് പോയിന്റുകള്‍ നേടിയ ജൊഹാനസ്ബര്‍ഗും ക്വാലാലംപൂരും ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡല്‍ഹിയും സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ലാത്ത നഗരങ്ങളിലാണ് ഇടംപിടിച്ചത്.
RELATED STORIES
മകന്റെ കുത്തേറ്റ് കുടല്മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല് യുവതി...
14 Aug 2022 8:22 AM GMTകാന്ബെറ വിമാനത്താവളത്തില് വെടിവയ്പ്പ്; തോക്കുമായി ഒരാള് അറസ്റ്റില്
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയില്, 7000 പേരെ...
14 Aug 2022 7:37 AM GMTഅമ്പലപ്പുഴയില് യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMTകിളിരൂര്, കവിയൂര് പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്...
14 Aug 2022 6:37 AM GMT