Big stories

സ്വത്തുവിവരം സമര്‍പ്പിച്ചില്ല; പാകിസ്ഥാനില്‍ 332 ജനപ്രതിനിധികള്‍ക്കു സസ്‌പെന്‍ഷന്‍

നിയമനിര്‍മാണ സഭകളിലെ 332 ജനപ്രതിനിധികളെയാണ് സസ്‌പെന്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.ഇമ്രാന്‍ഖാന്‍ സര്‍ക്കാരിലെ സ്വതന്ത്ര ചുമതലയുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിക് മന്ത്രി ഫവാദ് ചൗധരി, ആരോഗ്യമന്ത്രി ആമിര്‍ കിയാനി, നാഷനല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസില്‍ ശൂരി, പാക്കിസ്ഥാന്‍ മുസ്്‌ലിം ലീഗ് (നവാസ്) നേതാക്കളായ അഹ്്‌സന്‍ ഇഖ്ബാല്‍, മുസാദിഖ് മാലിക്, അന്‍വാറുല്‍ ഹഖ് കാക്കര്‍ എന്നിവരും സസ്‌പെന്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

സ്വത്തുവിവരം സമര്‍പ്പിച്ചില്ല; പാകിസ്ഥാനില്‍ 332 ജനപ്രതിനിധികള്‍ക്കു സസ്‌പെന്‍ഷന്‍
X

ഇസ്്‌ലാമാബാദ്: പാക്കിസ്ഥാനില്‍ സ്വത്തുവിവരങ്ങള്‍ സമര്‍പ്പിക്കാത്ത ജനപ്രതിനിധികള്‍ക്കെതിരേ കടുത്ത നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമനിര്‍മാണ സഭകളിലെ 332 ജനപ്രതിനിധികളെയാണ് സസ്‌പെന്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.ഇമ്രാന്‍ഖാന്‍ സര്‍ക്കാരിലെ സ്വതന്ത്ര ചുമതലയുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിക് മന്ത്രി ഫവാദ് ചൗധരി, ആരോഗ്യമന്ത്രി ആമിര്‍ കിയാനി, നാഷനല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസില്‍ ശൂരി, പാക്കിസ്ഥാന്‍ മുസ്്‌ലിം ലീഗ് (നവാസ്) നേതാക്കളായ അഹ്്‌സന്‍ ഇഖ്ബാല്‍, മുസാദിഖ് മാലിക്, അന്‍വാറുല്‍ ഹഖ് കാക്കര്‍ എന്നിവരും സസ്‌പെന്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. 1,174 ജനപ്രതിനിധികളില്‍ 839 പേര്‍ മാത്രമാണ് സ്വത്തുവകകളുടെ രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ഇതെത്തുടര്‍ന്ന് ശേഷിച്ച 332 പേരുടെ അംഗത്വം സസ്‌പെന്റ് ചെയ്യാന്‍ പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. നാഷനല്‍ അസംബ്ലി- 72, സെനറ്റ്- 20, പഞ്ചാബ് നിയമസഭ- 115, സിന്ധ് നിയമസഭ- 52, ഖൈബര്‍ പക്തൂണ്‍ക്വാവാ നിയമസഭ- 54, ബലൂചിസ്ഥാന്‍ നിയമസഭ- 19 എന്നിങ്ങനെയാണ് അംഗങ്ങളെ സസ്‌പെന്റ്് ചെയ്തത്. സസ്‌പെന്‍ഷനിലായ അംഗങ്ങള്‍ക്ക് സഭാ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ല. സ്വത്തുവിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ ഒഴിവാക്കാന്‍ കഴിയുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.


Next Story

RELATED STORIES

Share it