Sub Lead

യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടുത്തം

യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടുത്തം
X

അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടുത്തം. യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ എയര്‍ അറേബ്യയുടെ വിമാനം അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്സിറ്റ് ഡോറുകള്‍ തുറന്ന് യാത്രക്കാര്‍ പുറത്തിറങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു.


സഹയാത്രികര്‍ പവര്‍ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു. സംഭവത്തില്‍ 4 പേരെ അധികൃതര്‍ തടഞ്ഞു. പവര്‍ ബാങ്ക് കൈയില്‍ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. കൂടാതെ എക്സിറ്റ് ഡോറുകള്‍ തുറന്ന രണ്ടുപേരെയും തടഞ്ഞു. സംഭവത്തില്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.




Next Story

RELATED STORIES

Share it