Sub Lead

ഇബ്രാഹിം അടക്കമുള്ളവർ കുറ്റാരോപിതരായ മാവോവാദി കേസിൽ എൻഐഎ കോടതി വിചാരണ തുടങ്ങി

ഈ കേസിലെ പരാതിക്കാരനും പ്രോസിക്യൂഷന്റെ ഒന്നാം സാക്ഷിയുമായ ട്രാഫിക് പോലിസ് ഓഫീസർ പ്രമോദിനെയാണ് ആദ്യ ദിവസം വിചാരണ ചെയ്തത്.

ഇബ്രാഹിം അടക്കമുള്ളവർ കുറ്റാരോപിതരായ മാവോവാദി കേസിൽ എൻഐഎ കോടതി വിചാരണ തുടങ്ങി
X

കൊച്ചി: ഇബ്രാഹിം അടക്കമുള്ളവർ കുറ്റാരോപിതരായ മാവോവാദി കേസിൽ എൻഐഎ കോടതി വിചാരണ തുടങ്ങി. ജൂൺ 22നാണ് എൻഐഎ പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്. മാവോവാദി നേതാവ് രൂപേഷ്, കന്യാകുമാരി, അനൂപ്, ഇബ്രാഹിം എന്നിവരെ പ്രതിചേർത്ത് 2016 ലാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.

വയനാട് വെള്ളമുണ്ടയിലെ ട്രാഫിക് പോലിസ് ഓഫീസറായ പ്രമോദിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും മോട്ടോർബൈക്ക് കത്തിക്കുകയും ചെയ്തു എന്നതാണ് കേസ്. തുടക്കത്തിൽ വെള്ളമുണ്ട പോലിസ് രജിസ്റ്റർ ചെയ്ത് കൽപ്പറ്റ സെക്ഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

തുടർന്ന് കേസിലെ ആറാം പ്രതി എൻഐഎ കേസിൽ മാപ്പുസാക്ഷിയായി മാറുകയായിരുന്നു. കഴിഞ്ഞ ആറു വർഷത്തിലേറെയായി ഈ കേസിലെ പ്രതികൾ വിചാരണയോ ജാമ്യമോ ഇല്ലാതെ ജയിലിൽ കഴിഞ്ഞുവരികയാണ്. മെയ് 10 ന് വിചാരണ ആരംഭിക്കാനായി മുൻപ് തിരുമാനിച്ചിരുന്നെങ്കിലും ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ വിചാരണ നീണ്ടുപോവുകയായിരുന്നു.

ഈ കേസിലെ പരാതിക്കാരനും പ്രോസിക്യൂഷന്റെ ഒന്നാം സാക്ഷിയുമായ ട്രാഫിക് പോലിസ് ഓഫീസർ പ്രമോദിനെയാണ് ആദ്യ ദിവസം വിചാരണ ചെയ്തത്. പ്രതി ഭാഗം ആവശ്യപ്പെട്ടതനുസരിച്ച് ഒന്നാം സാക്ഷിയുടെ എതിർ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. രാവിലെ ആരംഭിച്ച വിചാരണ വൈകുന്നേരം 4.30 വരേയ്ക്കും നീണ്ടുനിന്നു.

പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കാതെ വിഡിയോ കോൺഫറൻസിലൂടെയാണ് ഹാജരാക്കിയത്. കോടതിയിലെ സ്‌ക്രീനിൽ കാണിച്ച കുറ്റാരോപിതരായ രൂപേഷിനേയും കന്യാകുമാരിയേയും സാക്ഷി തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടു. പതിനൊന്നോളോം രേഖകൾ കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. മുമ്പ് നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി രണ്ടും മൂന്നും സാക്ഷികളുടെ വിചാരണ ജൂലൈ ആറിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അടുത്ത വിചാരണ ഈ മാസം 29 ന് ആരംഭിക്കും. അന്ന് മാറ്റ് ആറ് സാക്ഷികളുടെ വിചാരണയാണ് നടക്കുക.

രൂപേഷിന് വേണ്ടി അഡ്വ.രഘുനാഥും അഡ്വ.ഷൈനയും ഹാജരായി. കന്യാകുമാരിക്ക്‌ വേണ്ടി അഡ്വ. കെ എസ് മധുസൂദനൻ, അനൂപ് മാത്യു ജോർജിന് അഡ്വ. സി കെ സജീവനും എട്ടാം പ്രതി ഇബ്രാഹിമിന് അഡ്വ.തുഷാർ നിർമ്മൽ സാരഥിയും കോടതിയിൽ ഹാജരായി.

Next Story

RELATED STORIES

Share it