Latest News

തിരഞ്ഞെടുപ്പ് പ്രചാരണം: അമിത് ഷായും നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തില്‍

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണം

തിരഞ്ഞെടുപ്പ് പ്രചാരണം: അമിത് ഷായും നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തില്‍
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ ഇന്ന് പ്രചാരണത്തിനായി കേരളത്തിലെത്തും. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമാണ് അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ നടക്കുക. തൃശൂരിലും പാലക്കാടുമാണ് നിര്‍മല സീതാരാമന്‍ എത്തുന്നത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് പ്രചാരണം തുടരും.

അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തിലും വട്ടക്കിണര്‍ മുതല്‍ ബേപ്പൂര്‍ ബി സി റോഡ് വരെയും ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഗതാഗതനിയന്ത്രണം ഉണ്ടാകും. ബേപ്പൂര്‍ റോഡില്‍ മാത്തോട്ടം മുതല്‍ ബി സി റോഡ് വരെയുള്ള സ്ഥലങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിങ് ഒഴിവാക്കണം. ബേപ്പൂര്‍ ഭാഗത്തുനിന്നും നഗരത്തിലേക്കുവരുന്ന വാഹനങ്ങളും നഗരത്തില്‍നിന്നും ബേപ്പൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും മാത്തോട്ടം വഴിയുള്ള ഗതാഗതം ഒഴിവാക്കി ബി സി റോഡ് ചെറുവണ്ണൂര്‍ വഴി പോകണം.

Next Story

RELATED STORIES

Share it