Latest News

യുഎസ് പൈലറ്റിന്റെ രക്ഷാപ്രവര്‍ത്തന അവകാശവാദം നിഷേധിച്ച് ഇറാന്‍, വീഡിയോ

യുഎസ് പൈലറ്റിന്റെ രക്ഷാപ്രവര്‍ത്തന അവകാശവാദം നിഷേധിച്ച് ഇറാന്‍, വീഡിയോ
X

തെഹ്‌റാന്‍: അമേരിക്കന്‍ പൈലറ്റിനെ വിജയകരമായി രക്ഷപ്പെടുത്തിയെന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി. രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ടുവെന്നും അമേരിക്കന്‍ വിമാനവും ഹെലികോപ്റ്ററും വെടിവച്ചിട്ടുവെന്നുമാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു.

പൈലറ്റിനെ സുരക്ഷിതമായി രക്ഷിക്കാന്‍ യുഎസ് സൈന്യം ഡസന്‍ കണക്കിന് സായുധ വിമാനങ്ങള്‍ അയച്ചെന്നും അദ്ദേഹത്തെ രക്ഷിച്ചെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം.

അതേസമയം, ഇസ്ഫഹാന്റെ തെക്കന്‍ മേഖലയില്‍ യുഎസ് രക്ഷാപ്രവര്‍ത്തനം ലക്ഷ്യമിട്ടതായി ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഒരു സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനവും ഇറാന്‍ വെടിവച്ചിട്ടു.

വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന വീഡിയോകളും ഫോട്ടോകളും ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. തന്റെ പരാജയം മറച്ചുവെക്കാന്‍ രക്ഷാപ്രവര്‍ത്തനം വിജയകരമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെടുകയാണെന്ന് ഇറാന്‍ പറഞ്ഞു. യുഎസ് വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ഫോട്ടോ ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗാലീബാഫ് എക്‌സില്‍ പങ്കുവച്ചിരുന്നു.

Next Story

RELATED STORIES

Share it