- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാടാനപ്പള്ളിയിലെ കിറ്റ് വിവാദം; പ്രതിഷേധിച്ച ടി എന്‍ പ്രതാപനെയും പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്ത് നീക്കി

തൃശൂര്‍: വാടാനപ്പിള്ളിയില്‍ ബിജെപി പ്രവര്‍ത്തകരുടെ കിറ്റ് വിതരണത്തില്‍ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെ അറസ്റ്റ് ചെയ്ത് നീക്കി പോലിസ്. ടി എന്‍ പ്രതാപന്റെ അറസ്റ്റ് തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. റോഡില്‍ കുത്തിയിരുന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് പ്രതാപനെയടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ തന്നെ കയ്യേറ്റം ചെയ്തെന്ന് ടി എന്‍ പ്രതാപന്‍ ആരോപിച്ചു.
തെറ്റ് ചെയ്തത് ചൂണ്ടിക്കാണിക്കുകയാണ് താന്‍ ചെയ്തത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയാണ് കിറ്റ് കൊടുത്തത്. കിറ്റ് കൊടുത്ത കടയുടമയെ ജനങ്ങളും മാധ്യമങ്ങളും കണ്ടതാണ്. കിറ്റ് കൊടുക്കാനായി വന്ന ബിജെപി നേതാവ് ദേവനെയും യുവമോര്‍ച്ചക്കാരെയും അറസ്റ്റ് ചെയ്യാതെ തെറ്റ് ചൂണ്ടിക്കാണിച്ച തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. ആര്‍എസ്എസിന്റെയും ബിജെപിയുടേയും ഇത്തരം പ്രവര്‍ത്തികളില്‍ വീണു പോകുന്നവരല്ല കോണ്‍ഗ്രസ്. താന്‍ അടക്കമുള്ള ആളുകളും ജനങ്ങളും ഇതിനെയൊക്കെ പ്രതിരോധിക്കുമെന്ന് ടി എന്‍ പ്രതാപന്‍ പ്രതികരിച്ചു.
ഇന്ന് ഉച്ചയോടെയാണ് വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റ് തയ്യാറാക്കുന്നുണ്ടെന്ന് അറിഞ്ഞ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കിറ്റുകള്‍ തയ്യാറാക്കുന്നത് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയും ചെയ്തു. കിറ്റ് വിതരണം ചെയ്തുവെന്ന പരാതില്‍ ചാംപ്യന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയെ പോലിസ് കസ്റ്റഡിയിലെടുത്തു. ചാംപ്യന്‍ ട്രേഡേഴ്‌സ് ഉടമ പ്രവീണിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ബിജെപി പ്രവര്‍ത്തകനും കസ്റ്റഡിയിലാണ്. വാടാനപ്പള്ളി സ്വദേശി സുധീഷാണ് കസ്റ്റഡിയിലുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















