Kerala

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; വൈദികന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; വൈദികന്‍ പിടിയില്‍
X

കൊരട്ടി: പോക്സോ കേസില്‍ പ്രതിയായ വൈദികനെ പോലിസ് പിടികൂടി. ചെറിയ ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൊരട്ടി കോനൂര്‍ സെന്റ് ജോസഫ് പള്ളി വികാരിയും, പറവുര്‍ ചേന്ദമംഗലം സ്വദേശിയുമായ ഫാദര്‍ ജോസഫ് കൊടിയന്‍ (67)ആണ് പിടിയിലായത്.

കഴിഞ്ഞ പെസ്ഹ വ്യാഴാഴ്ച ദിനത്തില്‍ വീടുകളിലെത്തി പ്രായമായവരെ കുമ്പസാരിപ്പിക്കുവാനെത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. പ്രായമായവരും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ടോടെ കുട്ടി അസ്വസ്ഥത കാണിച്ചതോടെ വീട്ടുകാര്‍ കാര്യം ചോദിച്ചപ്പോഴാണ് സംഭവം കുട്ടി പറയുന്നത്.

തുടര്‍ന്ന് ഫൊറാന പള്ളിയിലും കൊരട്ടി പോലിസിലും വീട്ടുകാര്‍ പരാതി നല്‍ക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ വികാരിയെ കൊരട്ടി എസ്എച്ച്ഒ ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടുകയായിരുന്നു.

മൂന്ന് വര്‍ഷം മുന്‍പ് വൈപ്പിനില്‍ വികാരിയായിരുന്നപ്പോള്‍ സമാനമായ കേസില്‍ അറസ്റ്റിലാവുകയും റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് മറ്റൊരു പള്ളിയിലേക്ക് സ്ഥലം മാറ്റിയ ശേഷം അവിടെ നിന്നാണ് കോനൂര്‍ പള്ളിയില്‍ വികാരിയായി ചുമതലയേറ്റത്.




Next Story

RELATED STORIES

Share it