- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈംഗികാതിക്രമ കേസ്; തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയാക്കി, സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍ തുടരും

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ പോലിസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയാക്കിയാണ് മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയത്. ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാളിലെ ഷൂട്ടിങ് ലൊക്കേഷനിലും എ ആര്‍ ക്യാംപിലെ കാരവനിലെത്തിച്ചും തെളിവെടുത്തു. പോലിസ് കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുക.
ചൊവ്വാഴ്ചയാണ് രഞ്ജിത്തിന്റെ ജാമ്യ ഹരജി പരിഗണിക്കുക. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രഞ്ജിത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരം, 24 മണിക്കൂര്‍ കഴിയുമ്പോള്‍ രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി പോലിസിന് നിര്‍ദേശം നല്‍കുകയും പരിശോധന നടത്തുകയും ചെയ്തു.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30നാണ് കേസിനാസ്പദമായ കൃത്യം നടന്നതെന്ന് മജിസ്ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. സിനിമ സെറ്റിലെ കാരവാനില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നത്. സമാനമായ രണ്ട് കേസുകള്‍ നേരത്തെയും രഞ്ജിത്തിനെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം രഞ്ജിത്തിനെ എറണാകുളം സബ്ജയിലേക്ക് മാറ്റി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















