- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ് പ്രചാരണം; കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് കേരളത്തില്‍
ഖാര്‍ഗെ ഇന്ന് കൊല്ലത്തും ഇടുക്കിയിലും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം അവശേഷിക്കവേ മുന്നണികള്‍ പ്രചരണം ശക്തമാക്കി. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസ്ഥാനത്ത് ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും. കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, പുനലൂര്‍, കുന്നത്തൂര്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടിക്കൊണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.
ഉച്ചക്ക് പീരുമേട്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും വൈകുന്നേരം നാലിന് കൊട്ടാരക്കരയില്‍ അയിഷാ പോറ്റിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും ഖര്‍ഗെ പങ്കെടുക്കും. കൊട്ടാരക്കരയില്‍ വൈകീട്ട് നാല് മണിക്ക് നടക്കുന്ന പൊതുയോഗത്തില്‍ കര്‍ണാടക മന്ത്രിമാരായ പ്രിയങ്ക് ഖാര്‍ഗെ, കെ ജെ ജോര്‍ജ് എന്നിവരും പങ്കെടുക്കും.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ വീണ്ടും കേരളത്തിലെത്തും. നാളെ ഉച്ചക്ക് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ മാളയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം നാലിന് കുന്നംകുളത്ത് പൊതുസമ്മേളനത്തിലും 5.20ന് പാലക്കാട് പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഇന്ന് രാവിലെ 11ന് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സിറ്റി ബസാര്‍ വരെ റോഡ് ഷോ നടത്തും. ഉച്ച കഴിഞ്ഞ് 2.45ന് വടകര ഓര്‍ക്കാട്ടേരിയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ബാലുശേരിയിലും എലത്തൂരിലും കോഴിക്കോടും റോഡ് ഷോകളില്‍ പങ്കെടുക്കും. നാളെ തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലെ പേരൂര്‍ക്കടയില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് അരൂരിലും എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും പങ്കെടുക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















