Kerala

പേരമകന്‍ ഓടിച്ചെത്തിയ വാഹനം വീട്ടുമുറ്റത്തുനിന്ന് പിന്നോട്ടുരുണ്ട് വയോധിക മരിച്ചു

പേരമകന്‍ ഓടിച്ചെത്തിയ വാഹനം വീട്ടുമുറ്റത്തുനിന്ന് പിന്നോട്ടുരുണ്ട് വയോധിക മരിച്ചു
X

ലഖ്നൗ: വീട്ടുമുറ്റത്തുനിന്ന് പിന്നോട്ടുരുണ്ട വാഹനമിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

വയോധികയുടെ കൊച്ചുമകന്‍ ഓടിച്ചെത്തിയ എസ്.യു.വിയാണ് വീട്ടുമുറ്റത്തുനിന്ന് പിന്നോട്ടുരുണ്ട് അപകടമുണ്ടാക്കിയത്. കൊച്ചുമകന്‍ വാഹനവുമായി എത്തിയപ്പോള്‍ വയോധികയാണ് വീടിന്റെ ഗേറ്റ് തുറന്നുനല്‍കിയത്. തുടര്‍ന്ന് വാഹനം വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതും വയോധിക ഗേറ്റടയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, തൊട്ടുപിന്നാലെ വീട്ടുമുറ്റത്തുനിന്ന് വാഹനം പിന്നോട്ടുരുളുകയും പിറകിലുണ്ടായിരുന്ന വയോധികയെ ഇടിച്ചിടുകയുമായിരുന്നു. റോഡിലേക്ക് നീങ്ങിയ വാഹനത്തിന്റെ പിറകില്‍നില്‍ക്കുകയായിരുന്ന വീട്ടമ്മ വാഹനത്തിനും റോഡരികിലെ ചുമരിനും ഇടയില്‍പ്പെട്ടു. ഇതിനിടെ, വീട്ടില്‍നിന്ന് ഒരാള്‍ ഓടിയെത്തി ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ വാഹനം പിന്നോട്ടുനീങ്ങുന്നത് തടയാന്‍ കഴിയാത്തതും ദൃശ്യങ്ങളില്‍ കാണാം.

വാഹനം പിന്നോട്ടുനീങ്ങിയപ്പോള്‍ വാഹനത്തില്‍ ഡ്രൈവറുണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല. വാഹനത്തില്‍ കൊച്ചുമകന്‍ ഉണ്ടായിരുന്നതായും അതല്ല, വാഹനം നിര്‍ത്തിയിട്ട ശേഷമാണ് പിന്നോട്ടുരുണ്ടതെന്നും പറയപ്പെടുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് മാധ്യമങ്ങളുടെ റിപോര്‍ട്ട്.





Next Story

RELATED STORIES

Share it