Latest News

ഐഐഎം കോഴിക്കോട് 28ാം വാര്‍ഷിക കോണ്‍വൊക്കേഷന്‍: 1,432 പേര്‍ ബിരുദം നേടി

ഐഐഎം കോഴിക്കോട് 28ാം വാര്‍ഷിക കോണ്‍വൊക്കേഷന്‍: 1,432 പേര്‍ ബിരുദം നേടി
X

കോഴിക്കോട്: ഐഐഎം കോഴിക്കോട് 28ാം വാര്‍ഷിക കോണ്‍വൊക്കേഷന്‍ സംഘടിപ്പിച്ചു. എട്ട് പ്രോഗ്രാമുകളിലായി ആകെ 1,432 വിദ്യാര്‍ഥികള്‍ക്ക് ബിരുദങ്ങള്‍ നല്‍കി. PGP, PGP-BL, PGP ഫിനാന്‍സ്, PGP-LSM, എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകള്‍ (EPGP മെയിന്‍, കൊച്ചി) എന്നിവയിലൂടെ 1,395 എംബിഎ ബിരുദങ്ങളും, DPM (റഗുലര്‍), DPM (പ്രാക്ടീസ് ട്രാക്ക്) ഉള്‍പ്പെടെ 37 ഡോക്ടറല്‍ (PhD) ബിരുദങ്ങളും നല്‍കി. മുഖ്യാതിഥി ടാറ്റ സ്റ്റീല്‍ സിഇഒയും മാനേജിങ് ഡയറക്ടറുമായ ടി വി നരേന്ദ്രന്‍, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ വി പി നന്ദകുമാര്‍, ഡയറക്ടര്‍ പ്രൊഫ. ദേബാശിസ് ചാറ്റര്‍ജി എന്നിവര്‍ സംസാരിച്ചു. മികച്ച അക്കാദമിക് പ്രകടനത്തിന് 14 വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡ് മെഡലുകള്‍ നല്‍കി.

Next Story

RELATED STORIES

Share it