കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘവും അറസ്റ്റില്‍
മലപ്പുറം സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ പരപ്പനങ്ങാടി സ്വദേശികളായ മൊയ്തീന്‍ കോയ, മുഹമ്മദ് അനീസ്, അബ്ദുള്‍ റൗഫ്, സുഹൈല്‍ എന്നിവരാണ് പിടിയിലായത്.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ കവര്‍ച്ചാസംഘം അറസ്റ്റില്‍. സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും സ്വര്‍ണം തട്ടിയെടുക്കാനെത്തിയ നാലുപേരുമാണ് പിടിയിലായത്. നാടകീയ രംഗങ്ങള്‍ക്കാണ് കരിപ്പൂര്‍ വിമാനത്താവളം സാക്ഷിയായത്. മലപ്പുറം സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ പരപ്പനങ്ങാടി സ്വദേശികളായ മൊയ്തീന്‍ കോയ, മുഹമ്മദ് അനീസ്, അബ്ദുള്‍ റൗഫ്, സുഹൈല്‍ എന്നിവരാണ് പിടിയിലായത്.
അതിനിടെ, രണ്ട് ശ്രീലങ്കന്‍ വനിതകള്‍ കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടിയിലായി. കൊളംബോയില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തിയ സിദു മിനി മിസന്‍ സാല, സെവാന്തി ഉത്പാല എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
ഇരുവരും ഗുളിക രൂപത്തിലാക്കിയ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. 980 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. കസ്റ്റംസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിഭാഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്
30 Sep 2023 6:30 AM GMT