Sub Lead

അണികള്‍ പാര്‍ട്ടിയെ തിരുത്തിച്ചു; കുറ്റിയാടി സീറ്റ് സിപിഎം തിരിച്ചെടുത്തു

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ സ്ഥാനാര്‍ഥിയാക്കാനാണു നീക്കം.

അണികള്‍ പാര്‍ട്ടിയെ തിരുത്തിച്ചു; കുറ്റിയാടി സീറ്റ് സിപിഎം തിരിച്ചെടുത്തു
X

പി സി അബ്ദുല്ല

കോഴിക്കോട്: കുറ്റിയാടിയില്‍ അണപൊട്ടിയ അണികളുടെ പ്രതിഷേധത്തിനു മുന്‍പില്‍ സിപിഎം പത്തിമടക്കി. കേരള കോണ്‍ഗ്രസിന് ദാനം ചെയ്ത സീറ്റ് സിപിഎം തിരിച്ചെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ സ്ഥാനാര്‍ഥിയാക്കാനാണു നീക്കം. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

കുറ്റിയാടിയിലെ പുതിയ തീരുമാനം സിപിഎമ്മിന് ചരിത്ര പരമായ നാണക്കേടാണു സമ്മാനിച്ചത്. പാര്‍ട്ടി തീരുമാനം അണികള്‍ പ്രതിഷേധിച്ചാലും തിരുത്തില്ലെന്ന നേതൃത്വത്തിന്റെ ധാര്‍ഷ്ട്യമാണു കുറ്റിയാടിയില്‍ തകര്‍ന്നടിഞ്ഞത്. കേരള കോണ്‍ഗ്രസിനു സീറ്റ് നല്‍കിയത് പുനരാലോചിക്കില്ലെന്നായിരുന്നു അവസാന നിമിഷം വരെയുള്ള പാര്‍ട്ടി നിലപാട്. എന്നാല്‍, കുറ്റിയാടി മറ്റൊരു ഒഞ്ചിയമാവുമെന്ന തിരിച്ചറിവ് തീരുമാനം തിരുത്താന്‍ നേതൃത്വത്തെ നിര്‍ബന്ധിതമാക്കി.

അതേസമയം, എഎ റഹീമിനെ കുറ്റിയാടിയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിന് പിന്നിലും നാടകീയതകളുണ്ട്. കെപി കുഞ്ഞമ്മദ് കുട്ടിയെ പരിഗണിക്കാതെ എ പ്രതീപ് കുമാര്‍ അടക്കമുള്ളവരെയാണ് ജില്ലാ കമ്മിറ്റി സ്ഥാനാര്‍ഥികളായി നിര്‍ദ്ദേശിച്ചത്. കുഞ്ഞമ്മദ് കുട്ടിക്കെതിരായ നീക്കത്തിനു പിന്നിലെ ചിലരുടെ മുസ്ലിം വിരുദ്ധ ഫാക്ടര്‍ ചര്‍ച്ചയായതോടെ മറ്റൊരു മുസ്ലിമിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായി.

Next Story

RELATED STORIES

Share it