Sub Lead

കുവൈത്തില്‍ നിന്നും ആദ്യവിമാനം ഇന്ന് പറക്കും

വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന കുവൈത്ത്-ഹൈദരാബാദ് എയര്‍ ഇന്ത്യ വിമാനം ശനിയാച രാവിലെ 11.45ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് 6.30ന് നാട്ടിലെത്തും.

കുവൈത്തില്‍ നിന്നും ആദ്യവിമാനം ഇന്ന് പറക്കും
X

കുവൈത്ത്‌സിറ്റി: കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചുപോവാന്‍ കുവൈത്തില്‍നിന്ന് ആദ്യ വിമാനം ശനിയാഴ്ച പറക്കും. രണ്ടു വിമാനങ്ങളാണ് ഇന്നു ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന കുവൈത്ത്-ഹൈദരാബാദ് എയര്‍ ഇന്ത്യ വിമാനം ശനിയാച രാവിലെ 11.45ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് 6.30ന് നാട്ടിലെത്തും. രണ്ടാമത്തെ വിമാനം വിമാനം ഉച്ചയ്ക്ക് 1.45ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.15ന് കൊച്ചിയിലിറങ്ങും. ഓരോന്നിലും 200 യാത്രക്കാര്‍ വീതമാണ് ഉണ്ടാവുക.80 ദീനാറാണ് ടിക്കറ്റ് നിരക്ക്.

എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കുവൈത്ത് സിറ്റിയിലെ എയര്‍ ഇന്ത്യ ഓഫിസിലെത്തി ടിക്കറ്റ് സ്വന്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാലു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്താനും നിര്‍ദേശം നല്‍കി. കുവൈത്തില്‍നിന്നു നിശ്ചയിച്ച മറ്റു വിമാനങ്ങളും ഷെഡ്യൂള്‍ അനുസരിച്ച് പുറപ്പെടും. ഗര്‍ഭിണികള്‍, കാന്‍സര്‍ രോഗികള്‍, കുവൈത്തില്‍ ചികില്‍സ ലഭ്യമല്ലെന്ന് സാക്ഷ്യ പത്രം സമര്‍പ്പിക്കാന്‍ കഴിയുന്ന രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നത്.

അതിനിടെ, പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്ത് ക്യാംപില്‍ കഴിയുന്നവരുടെ തിരിച്ചുപോക്കിന് കളമൊരുങ്ങിയതായും സൂചനയുണ്ട്.ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്. നാട്ടില്‍നിന്നുള്ള അനുമതി കാത്തിരിക്കുകയായിരുന്നു. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയതായാണ് സൂചന.

Next Story

RELATED STORIES

Share it