Sub Lead

മാവോവാദി നേതാവ് രൂപേഷിനെതിരേ ചുമത്തിയ ആദ്യ യുഎപിഎ കേസ് കോടതി റദ്ദാക്കി

യുഎപിഎ ചുമത്താനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് കോടതി വിലയിരുത്തല്‍. വയനാട്ടില്‍ പശ്ചിമഘട്ടം കേന്ദ്രീകരിച്ച് മാവോവാദി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാട്ടിയായിരുന്നു ബാഗമണ്ഡല പോലിസ് യുഎപിഎ ചുമത്തിയത്.

മാവോവാദി നേതാവ് രൂപേഷിനെതിരേ ചുമത്തിയ ആദ്യ യുഎപിഎ കേസ് കോടതി റദ്ദാക്കി
X

കോഴിക്കോട്: മാവോവാദി നേതാവ് രൂപേഷിനെതിരേ ചുമത്തിയ ആദ്യ യുഎപിഎ കേസ് കോടതി റദ്ദാക്കി. 2013ല്‍ കര്‍ണാടക ബാഗമണ്ഡല പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുടക് മടിക്കേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റദ്ദാക്കിയത്. പശ്ചിമഘട്ടത്തിലെ മാവോവാദി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാട്ടിയായിരുന്നു ബാഗമണ്ഡല പോലീസ് യുഎപിഎ ചുമത്തിയത്.

യുഎപിഎ ചുമത്താനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് കോടതി വിലയിരുത്തല്‍. വയനാട്ടില്‍ പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രത്യേക മാവോവാദി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാട്ടിയായിരുന്നു ബാഗമണ്ഡല പോലിസ് യുഎപിഎ ചുമത്തിയത്. സമാനവകുപ്പുകള്‍ ചുമത്തി അതേ വര്‍ഷം കണ്ണൂര്‍ പെരിങ്ങോം പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ തലശ്ശേരി ജില്ല സെഷന്‍സ് കോടതിയിലാണ് വിചാരണ നടന്നുകൊണ്ടരിക്കുന്നത്.

കര്‍ണാടക കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ഇവിടെ അപ്പീല്‍ പോകാനാണ് രൂപേഷിന്റെ തീരുമാനം. നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് രൂപേഷ്. അതിസുരക്ഷ ജയിലിലായിരുന്ന രൂപേഷിനെ അനാവശ്യമായ പരിശോധന, മുഴുവന്‍ സമയ നിരീക്ഷണം തുടങ്ങിയ പരാതിയെ തുടര്‍ന്നാണ് എന്‍ഐഎ കോടതിയുടെ നിര്‍ദ്ദേശ പ്രപകാരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

Next Story

RELATED STORIES

Share it