- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരിട്ടിയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; 23-കാരിക്കായി തിരച്ചില്‍

കണ്ണൂര്‍: പടിയൂരില്‍ ചൊവ്വാഴ്ച ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ സിബ്ഗ കോളേജ് വിദ്യാര്‍ഥിനി എടയന്നൂര്‍ തെരൂരിലെ ഷഹര്‍ബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൂവം കടവിലെ വളവില്‍ നിന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ഒഴുക്കില്‍പെട്ട് കാണാതായ മറ്റൊരു വിദ്യാര്‍ഥിനി ചക്കരക്കല്‍ നാലാം പീടികയിലെ സൂര്യക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവംകടവിലാണ് വിദ്യാര്‍ഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ അഗ്‌നിരക്ഷാസേനാ വിഭാഗങ്ങളില്‍നിന്നുള്ള സ്‌കൂബാ സംഘത്തിന്റെയും മേഖലയില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധ സംഘത്തിന്റെയും നേതൃത്വത്തില്‍ സംഭരണിയിലെ മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. രാവിലെയോടെയാണ് വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തത്.
ഇരിക്കൂര്‍ സിബ്ഗ കോളേജിലെ അവസാന വര്‍ഷ ബി.എ. സൈക്കോളജി ബിരുദ വിദ്യാര്‍ഥിനികളായ എടയന്നൂരിലെ ഹഫ്സത്ത് മന്‍സിലില്‍ ഷഹര്‍ബാന (28), ചക്കരക്കല്‍ നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ സൂര്യ( 23) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ഇവരെ കാണാതായത്. പടിയൂരിലെ സഹപാഠിയായ ജസീനയുടെ വീട്ടിലെത്തിയ ഇവര്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















