Sub Lead

അക്കൗണ്ടില്‍ 1,00,13,56,00,00,01,39,54,21,00,23,56,00,00,01,39,542 രൂപ ക്രെഡിറ്റായി; അന്തം വിട്ട് കര്‍ഷകന്‍

അക്കൗണ്ടില്‍ 1,00,13,56,00,00,01,39,54,21,00,23,56,00,00,01,39,542 രൂപ ക്രെഡിറ്റായി; അന്തം വിട്ട് കര്‍ഷകന്‍
X

ഹത്‌റാസ്: ഉത്തര്‍പ്രദേശിലെ ഹത്‌റാസിലെ കര്‍ഷകന്‍ അക്കൗണ്ടില്‍ 1,00,13,56,00,00,01,39,54,21,00,23,56,00,00,01,39,542 രൂപ ക്രെഡിറ്റായി. ഏപ്രില്‍ 25ന് മൊബൈല്‍ ഫോണില്‍ ബാലന്‍സ് നോക്കിയപ്പോഴാണ് അജിത് കുമാര്‍ സിങ് എന്ന കര്‍ഷകന്‍ 26 അക്കമുള്ള തുക കണ്ടത്. ഇത് എത്രയെന്ന് കൃത്യമായി പറയാന്‍ തൊട്ടടുത്തുള്ള സാമ്പത്തിക വിദഗ്ദര്‍ക്ക് പോലും കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണെന്ന് പറയുന്ന ഇലോണ്‍ മസ്‌കിന്റെ ആസ്തി പോലും 14 അക്കത്തില്‍ നില്‍ക്കും. സൈബര്‍ തട്ടിപ്പിന് ഇരയായെന്ന് കരുതിയ അജിത് കുമാര്‍ സിങ് ഉടന്‍ പോലിസില്‍ പോയി പരാതി നല്‍കി. തന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം.

ഇത്രയും വലിയ തുക ലഭിച്ച അജിത് കുമാര്‍ സിങിനെ ലോകത്തിലെ ഏറ്റവും സമ്പന്നനായ കര്‍ഷകനെന്നാണ് നാട്ടുകാര്‍ വിശേഷിപ്പിച്ചത്. ഇത് ഒരു ബാങ്കിങ് അല്‍ഭുദമാണെന്നും പ്രചാരണമുണ്ടായതായി ന്യൂസ്-18 റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇത് ബാങ്കിങ് നെറ്റ്‌വര്‍ക്കിലെ സാങ്കേതിക തകരാര്‍ ആണെന്നാണ് മനസിലായതെന്ന് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് അറിയിച്ചു. എന്തായാലും അജിത് കുമാര്‍ സിങിന്റെ അക്കൗണ്ട് അധികൃതര്‍ മരവിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it