യുഎന്നിലെ പിന്തുണയ്ക്ക് മോദിക്ക് നന്ദി അറിയിച്ച് നെതന്യാഹു

യുഎന്നില്‍ ഇസ്രായേലിനൊപ്പം നിന്നതിനും പിന്തുണയ്ക്കും നന്ദി മോദി, നന്ദി ഇന്ത്യ എന്നായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്.

യുഎന്നിലെ പിന്തുണയ്ക്ക് മോദിക്ക് നന്ദി അറിയിച്ച് നെതന്യാഹു

തെല്‍അവീവ്: ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ ഷാഹെദിന് യുഎന്നിലെ വിവിധ സംഘടനകളില്‍ നിരീക്ഷണ പദവി നല്‍കരുതെന്ന ഇസ്രായേല്‍ പ്രമേയത്തിന് പിന്തുണ നല്‍കിയതിന് പ്രധാനമമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി പ്രകാശിപ്പിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ ട്വീറ്റ്.

ജൂണ്‍ ആറിന് നടന്ന വോട്ടെടുപ്പിലാണ് ഇസ്രായേല്‍ പ്രമേയത്തിന് ഇന്ത്യ പിന്തുണ നല്‍കിയത്.ഇസ്രഈല്‍ എംബസി ഉദ്യോഗസ്ഥന്‍ മായ കദോശ് ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തതതോടെയാണ് സംഭവം രാജ്യത്ത് ചര്‍ച്ചയായത്.

'ഇസ്രഈലിനൊപ്പം നിന്ന് യു.എന്‍ നിരീക്ഷക സ്ഥാനം നേടാന്‍ ശ്രമിച്ച ഷാഹെദ് എന്ന തീവ്രവാദ സംഘടനയെ പരാജയപ്പെടുത്തിന് നന്ദി' എന്നായിരുന്നു മായ കദോശിന്റെ ട്വീറ്റ്.

ഇസ്രായേല്‍ കൊണ്ടുവന്ന ഒരു പ്രമേയത്തെ ആദ്യമായിട്ടാണ് ഇന്ത്യ പിന്തുണയ്ക്കുന്നത്. ലബനാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയാണ് ഷാഹെദ്. മനുഷ്യാവകാശം, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്ന സംഘടനയെ ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.

ഹമാസിന്റെ ഭാഗമാണ് ഷാഹെദെന്നാണ് ഇസ്രായേല്‍ ഭാഷ്യം. ഇസ്രഈല്‍ അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ ഉള്‍പ്പെടെയുള്ള 28 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ 14 രാജ്യങ്ങള്‍ പലസ്തീന്‍ സംഘടനയ്ക്ക് അനുകൂലമായി വോട്ടു ചെയ്തിരുന്നു. ഇന്ത്യയെ കൂടാതെ, യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേല്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ചൈന, പാകിസ്ഥാന്‍, ഈജിപ്ത്, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.

RELATED STORIES

Share it
Top