Sub Lead

21 കിലോ കഞ്ചാവുമായി തൃശൂരില്‍ മൂന്ന് പേര്‍ പിടിയില്‍

കഴിഞ്ഞ 17ന് 10കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി വിജയകുമാര്‍ എന്നയാളെ വാഹന പരിശോധനക്ക് ഇടയില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് പട്ടിക്കാട് ജംഗ്ഷനില്‍ വെച്ച് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുപ്പുറം കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

21 കിലോ കഞ്ചാവുമായി തൃശൂരില്‍ മൂന്ന് പേര്‍ പിടിയില്‍
X

തൃശൂര്‍: 21 കിലോ കഞ്ചാവുമായി തൃശൂരില്‍ മൂന്ന് പേര്‍ പിടിയില്‍. പൂത്തോള്‍ റെയില്‍വേ സ്‌റ്റേഷന്റെ പരിസരത്തു നിന്നാണ് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ തൃശൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജു ജോസ്. പി യുടെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ 17ന് 10കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി വിജയകുമാര്‍ എന്നയാളെ വാഹന പരിശോധനക്ക് ഇടയില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് പട്ടിക്കാട് ജംഗ്ഷനില്‍ വെച്ച് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുപ്പുറം കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

തമിഴ്‌നാട് തിരുപ്പൂര്‍ പള്ളടം അയ്യാ നഗര്‍ സ്വദേശി കറുപ്പായ(34), തേനി ആണ്ടിപ്പെട്ടി സ്വദേശി സെന്തില്‍ കുമാര്‍(38), തേനി ആണ്ടിപ്പെട്ടി സ്വദേശി ചെല്ലദുരൈ(35) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബാഗില്‍ രണ്ട് കിലോ വീതമുള്ള പാക്കറ്റുകളായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തി കൊണ്ടു വന്നു കോയമ്പത്തൂരില്‍ ശേഖരിച്ചു കേരളത്തിലേക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാറുണ്ടെന്നും മലയാളിയായ ഒരാളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും സമ്മതിച്ചതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

പ്രത്യേക സ്ഥലത്ത് എത്തിയാല്‍ ആവശ്യക്കാര്‍ ഇവരെ സമീപിച്ചു അടയാളം പറയുകയും കഞ്ചാവ് ഇവര്‍ക്ക് കൈമാറും പണമിടപാട് സംഘതലവന്‍ നേരിട്ടാണ് നടത്തുന്നത് എന്നും പറയുന്നു. പല പ്രാവശ്യം ഇവര്‍ കഞ്ചാവുമായി തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിട്ടുണ്ടെന്നും പറയുന്നു. പിടികൂടിയവരെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂരില്‍ ഇത്രയധികം കഞ്ചാവ് ഒറ്റയടിക്ക് പ്രതികള്‍ സഹിതം പിടികൂടുന്നത്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജി, പ്രിവന്റീവ് ഓഫിസര്‍ എം ജി അനൂപ്കുമാര്‍, വി എ ഉമ്മര്‍, കെ സി അനന്തന്‍, ഷാഡോ ടീം അംഗങ്ങളായ അബ്ദുല്‍ ജബ്ബാര്‍, നിധിന്‍ മാധവന്‍, സ്മിബിന്‍, ബിബിന്‍ ഭാസ്‌കര്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഗിരിധരന്‍, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it