- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി രൂപതാ ബിഷപ്പ്

കോഴിക്കോട്: റബ്ബര്‍ വില മുന്നൂറ് രൂപയാക്കിയാല്‍ ബിജെപിയുടെ കേരളത്തില്‍നിന്നുള്ള എംപി മോഹം പൂവണിയുമെന്ന തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ പിന്തുണച്ച് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. സംഘപരിവാരത്തെ അനുകൂലിച്ചുകൊണ്ടുള്ള ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്‌ക്കെതിരേ എറണാകുളം അതിരൂപത ഉള്‍പ്പെടെ രംഗത്തുവന്ന സാഹചര്യത്തിലാണ് താമരശ്ശേരി രൂപതയുടെ പിന്തുണയെന്നതും ശ്രദ്ധേയമാണ്. പാംപ്ലാനിയുടെ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നുവെന്നും അദ്ദേഹം കര്‍ഷകരുടെ ആവശ്യമാണ് മുന്നോട്ടുവച്ചതെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കര്‍ഷകനെ സഹായിക്കുന്നവനെ തിരിച്ചു സഹായിക്കുമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്. കര്‍ഷകന്‍ എന്ന് പറയുമ്പോള്‍ അത് ക്രൈസ്തവര്‍ മാത്രമല്ല. എല്ലാ മതത്തിലുംപെട്ട കര്‍ഷകര്‍ക്കുവേണ്ടിയാണ് അദ്ദേഹം ശബ്ദിച്ചത്.
റബ്ബര്‍ ഇറക്കുമതി തടയാന്‍ കഴിയാത്തതാണ് റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി. കിലോയ്ക്ക് 200 രൂപ കിട്ടിയാല്‍ മാത്രമേ കര്‍ഷകന് കൂലി ചെലവ് ലഭിക്കുകയുള്ളു. ഇപ്പോള്‍ കിട്ടുന്നത് കിലോയ്ക്ക് 130 രൂപ മാത്രമാണ്. കാറ്റുവീഴ്ചയാണ് നാളികേര കര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്‌നം. കവുങ്ങിന്റെ മഞ്ഞളിപ്പ് രോഗവും ഗൗരവമുള്ളതാണ്. നിരവധി ഗവേഷണകേന്ദ്രങ്ങളും ഗവേഷകരും ഉണ്ടായിട്ടും ഇത്തരം രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ അഞ്ച് പതിറ്റാണ്ടായിട്ടും സാധിച്ചിട്ടില്ല. കാര്‍ഷികമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിക്കുന്ന, നിത്യജീവിതത്തില്‍ കര്‍ഷകനെ സഹായിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ല. തെങ്ങില്‍നിന്ന് തേങ്ങ ഇടുന്നതിന് ഇപ്പോഴും ഫലപ്രദമായ ശാസ്ത്രീയസംവിധാനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. നെല്‍ക്കര്‍ഷകരുടെ ദുരിതം നാള്‍ക്കുനാള്‍ കൂടിവരികയാണ്. സപ്ലൈകോയ്ക്ക് കര്‍ഷകര്‍ നെല്ല് നല്‍കിയാല്‍ വില കിട്ടണമെങ്കില്‍ സ്വന്തം വീടോ, വസ്തുവോ പണയപ്പെടുത്തി ബാങ്കില്‍ നല്‍കണമെന്നതാണ് അവസ്ഥ. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ വെറും നോക്കുകുത്തിയായി മാറി. വായ്പയുടെ മൂന്ന് തിരിച്ചടവ് തെറ്റിയാല്‍ കര്‍ഷകരുടെ വീടിനുമുന്നില്‍ ജപ്തി പരസ്യം പതിക്കുകയാണ്. അതുകൊണ്ട് റബ്ബര്‍ കര്‍ഷകര്‍ മാത്രമല്ല, എല്ലാ കര്‍ഷകരും പ്രതിസന്ധിയിലാണ്.
വന്യജീവി ആക്രമണം, ബഫര്‍സോണ്‍ തുടങ്ങിയ വിഷയങ്ങളും വിലയിടിവും കാരണം കര്‍ഷകര്‍ ഇത്രയേറേ ദുരിതം അനുഭവിക്കുമ്പോള്‍ ഇരുമുന്നണികളും ഫലപ്രദമായി ഇടപെട്ടു എന്ന് കരുതാനാവുമോ?. ഞങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലല്ല ജീവിക്കുന്നത്. പുതിയൊരു രാഷ്ട്രീയപാര്‍ട്ടിക്ക് കേരളത്തില്‍ ഇനി പ്രസക്തിയില്ല. രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുകയെന്നത് സഭയുടെ ജോലിയോ ഉത്തരവാദിത്തമോ അല്ല. വേദനിക്കുന്നവനെയും ദുഃഖിക്കുന്നവനെയും ആശ്വസിപ്പിക്കുയെന്നതാണ് ലക്ഷ്യം. അതിനായി സാധ്യമായതെല്ലാം ചെയ്യും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുമായി സഭക്ക് ഒരു ധാരണയുമില്ല. അവിടെയുള്ളവര്‍ ബിജെപിയുമായി സഹകരിച്ചു. നല്ല റോഡുകളും വികസനവും വന്നപ്പോള്‍ അവിടെയുള്ള ക്രൈസ്തവര്‍ അവരെ പിന്തുണച്ചു എന്നത് സത്യമാണ്. അതുകൊണ്ട് സഭ പിന്തുണച്ചു എന്ന് വിലയിരുത്തുന്നത് ശരിയല്ല. മെത്രാന്‍മാര്‍ ആഹ്വാനം ചെയ്തിട്ടല്ല അവര്‍ വോട്ടുചെയ്തത്. റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില പ്രഖ്യാപിക്കുമെന്ന് ഇടതുമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞതിരുന്നു. 200 രൂപയെങ്കിലും തന്ന് സഹായിച്ചുകൂടെ. ബിപിഎല്‍ വിഭാഗത്തിലെ കര്‍ഷകരുടെ കടബാധ്യതയെങ്കിലും എഴുതിതള്ളിക്കൂടെ. ഞങ്ങള്‍ എത്ര സമരം നടത്തി. യഥാര്‍ഥത്തില്‍ ജനപ്രതിനിധികള്‍ ഇടപെട്ടെങ്കില്‍ ഞങ്ങള്‍ക്ക് സമരത്തിന് ഇറങ്ങേണ്ടിവരുമോ. ന്യൂനപക്ഷം എന്നത് ഒരു വിഭാഗം മാത്രമല്ല. ന്യുനപക്ഷത്തിലെ ഭൂരിപക്ഷം അതിലെ ന്യൂനപക്ഷത്തെ പരിഗണിക്കാതെ വരും എന്ന തോന്നല്‍ നിലനില്‍ക്കുന്നുണ്ട്. ന്യൂനപക്ഷവകുപ്പ് ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നത് ഈ ആശങ്ക വര്‍ധിപ്പിക്കുന്നു. ന്യൂനപക്ഷത്തിലെ എല്ലാവിഭാഗത്തെയും സഹായിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയോ എന്ന സംശയം ഇത് സൃഷ്ടിക്കുന്നു. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കലഹിക്കുന്ന കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസും കര്‍ഷകന്റെ ആവശ്യം മറന്നു. ബിജെപി നേതൃത്വവുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചകളോ കൂടികാഴ്ചയോ നടന്നിട്ടില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വരുന്നതുപോലെ അവരും ഇടയ്ക്കുവന്ന് കാണാറുണ്ട്. അതിനപ്പുറം ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം അതിരൂപതയുടെ പ്രസിദ്ധീകരണമായ 'സത്യദീപം' മുഖപ്രസംഗത്തില്‍ ബിഷപ്പ് പാംപ്ലാനിയെ വിമര്‍ശിച്ചതിനെയും അദ്ദേഹം തള്ളിപ്പറഞ്ഞു. സത്യദീപത്തിന്റെ ആളുകള്‍ നഗരത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ക്ക് കര്‍ഷകരുടെ പ്രയാസം അറിയില്ല. റബ്ബറിന് 300 രൂപ നല്‍കിയാല്‍ അവരെ പിന്തുണയ്ക്കും എന്ന് പറയുമ്പോള്‍, ബിജെപി മുമ്പ് ക്രൈസ്തവരെ അക്രമിച്ചിട്ടില്ലേ എന്ന് ചോദിക്കുന്നത് ശരിയല്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഇല്ലല്ലോ. ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്. അത് കോണ്‍ഗ്രസ് ഭരിച്ച കാലത്തും ഉണ്ടായിട്ടുണ്ട്. ഒഡീഷയിലെ കന്ധമാലില്‍ ബിജെപി ഭരിച്ചപ്പോഴല്ലല്ലോ പ്രശ്‌നമുണ്ടായത്. സത്യദീപം മലര്‍ന്നുകിടന്ന് തുപ്പുകയാണ്. അവര്‍ക്ക് പിതാവ് പറഞ്ഞത് എന്താണെന്ന് മനസ്സിലായിക്കാണില്ല. ഏതെങ്കിലും ഐഡിയോളജിയെ അംഗീകരിക്കുമെന്ന് പിതാവ് പറഞ്ഞിട്ടില്ല. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിലയിരുത്തുന്നത് ശരിയല്ല. സത്യദീപം കര്‍ഷകര്‍ക്ക് വേണ്ടി എന്താണ് എഴുതിയതെന്ന് ആദ്യം പറയട്ടെയെന്നും താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















