ക്ഷേത്ര ഭണ്ഡാരവും ബൈക്കും മോഷ്ടിച്ച ബജ്‌റംഗ്ദള്‍ കണ്‍വീനര്‍ അറസ്റ്റില്‍

മംഗളൂരു: ക്ഷേത്രത്തിലെ ഭണ്ഡാരവും സമീപത്തെ വീട്ടിലെ ഇരുചക്രവാഹനവും മോഷ്ടിച്ച കേസില്‍ ബജ്‌റംഗ്ദള്‍ കണ്‍വീനറെ അറസ്റ്റ് ചെയ്തു. ഉനാലില്‍ നിന്ന് ബജ്‌റംഗ്ദള്‍ കണ്‍വീനറായ മോണ്ടെപാഡവിലെ താരാനാഥ് മോഹനനെ കോനാജെ പോലിസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ആറിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മോണ്ടെപാഡവിലെ ഒരു വീട്ടില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനം താരനാഥ് മോഷ്ടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് താരനാഥ് മോഹന്‍ ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പിറ്റേന്ന് രാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി കോനാജെ പോലിസിന് കൈമാറുകയായിരുന്നു. മഞ്ജനാടി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Temple Donation Box and Bike Theft Case: Bajrang Dal Convener Arrested
RELATED STORIES
കോഴിക്കോട് മേയറുടെ പ്രസ്താവന കേരളത്തിലെ മാതാപിതാക്കളെ അപമാനിക്കുന്നത്
9 Aug 2022 1:19 PM GMTവിവാദത്തിന് പിന്നാലെ ക്വിറ്റ് ഇന്ത്യ വാര്‍ഷികാചരണ പരിപാടിയില്‍ നിന്ന്...
9 Aug 2022 8:46 AM GMTകോഴിക്കോട് വിലങ്ങാട് മേഖലയില്‍ ശക്തമായ ചുഴലിക്കാറ്റ്;വ്യാപക നാശനഷ്ടം
9 Aug 2022 4:14 AM GMTബാലഗോകുലം പരിപാടിയില്‍ മേയര്‍: സിപിഎം രാഷ്ട്രീയ സത്യസന്ധത കാണിക്കണം:...
8 Aug 2022 3:06 PM GMTകനത്ത മഴയില്‍ മണ്ണിടിഞ്ഞ് താഴ്ന്നു; വീട് അപകടാവസ്ഥയില്‍
7 Aug 2022 6:11 PM GMTമഴ: കോഴിക്കോട് ജില്ലയില്‍ 16 ക്യാംപുകളിലായി 205 കുടുംബങ്ങള്‍
5 Aug 2022 6:50 PM GMT