Sub Lead

തെല്‍അവീവില്‍ കത്തിക്കുത്ത് ആക്രമണം; നാലു ജൂത കുടിയേറ്റക്കാര്‍ക്ക് പരിക്ക് (video)

തെല്‍അവീവില്‍ കത്തിക്കുത്ത് ആക്രമണം; നാലു ജൂത കുടിയേറ്റക്കാര്‍ക്ക് പരിക്ക് (video)
X

തെല്‍അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവില്‍ കത്തിക്കുത്ത് ആക്രമണത്തില്‍ നാലു ജൂതകുടിയേറ്റക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കത്തിക്കുത്ത് നടത്തിയ യുഎസ്-മൊറോക്കോ പൗരനായ അബ്ദുല്‍ അസീസ് ഖാദിയെ ഇസ്രായേലി പോലിസ് വെടിവെച്ചു കൊന്നു.


അബ്ദുല്‍ അസീസ് ഖാദി


ഇന്നലെ വൈകീട്ടാണ് സംഭവം. ജനുവരി പതിനെട്ടിനാണ് അബ്ദുല്‍ അസീസ് ഖാദി ഇസ്രായേലില്‍ എത്തിയത്. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത് ഇയാളെ കസ്റ്റഡിയില്‍ എടുത്തുചോദ്യം ചെയ്തിരുന്നു. പിന്നീട് രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കുകയായിരുന്നു.

വീഡിയോകള്‍ പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ കാണുക

കഴിഞ്ഞ ദിവസം തെല്‍അവീവില്‍ നടന്ന മറ്റൊരു കത്തിക്കുത്ത് ആക്രമണത്തില്‍ ഒരു ജൂതകുടിയേറ്റക്കാരന്‍ കൊല്ലപ്പെടുകയും മൂന്നു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൂക്കാറാം ക്യാംപിലെ ഒരു ഫലസ്തീനി യുവാവാണ് ഈ ആക്രമണം നടത്തിയത്.

Next Story

RELATED STORIES

Share it