ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട മുസ്‌ലിം യുവാവിന് മര്‍ദ്ദനം

തമിഴ്‌നാട്ടിലെ നാഗപ്പട്ടണത്താണ് സംഭവം. നാഗപട്ടണം പൊറാവച്ചേരിയിലെ 24കാരനായ മുഹമ്മദ് ഫൈസാനു നേരെയാണ് ആക്രമണമുണ്ടായത്.

ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട മുസ്‌ലിം യുവാവിന് മര്‍ദ്ദനം

നാഗപ്പട്ടണം (തമിഴ്‌നാട്): ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത മുസ്‌ലിം യുവാവിന് നേരെ ഹിന്ദുത്വരുടെ ആക്രമണം. തമിഴ്‌നാട്ടിലെ നാഗപ്പട്ടണത്താണ് സംഭവം. നാഗപട്ടണം പൊറാവച്ചേരിയിലെ 24കാരനായ മുഹമ്മദ് ഫൈസാനു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച ബീഫ് സൂപ്പിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഫൈസാന്‍ ഇതിന്റെ രുചിയെക്കുറിച്ച് കുറിപ്പ് വിവരിക്കുകയും ചെയ്തിരുന്നു.

പിന്നാലെ പോസ്റ്റിനെ എതിര്‍ത്ത് ഒരു സംഘം വ്യാഴാഴ്ച രാത്രി ഫൈസാന്റെ വീട്ടിലെത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. പരിക്കേറ്റ ഫൈസാനെ നാഗപട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. ദിനേശ് കുമാര്‍ (28), അഗതിയന്‍, 29, ഗണേശ്കുമാര്‍ (27), മോഹന്‍കുമാര്‍ (28) എന്നിവരെയാണ് ജില്ലാ പോലിസ് സൂപ്രണ്ട് ടി കെ രാജശേഖരന്റെ നിര്‍ദേശപ്രകാരം പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ കൊലപാതകശ്രമം ഉള്‍പ്പെടെ ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു.


RELATED STORIES

Share it
Top