ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി തമിഴ്നാട്; സ്കൂളുകള്‍ സപ്തംബര്‍ ഒന്നിന് തുറക്കും
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം.

ചെന്നൈ: കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തമിഴ്നാട് സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ രണ്ടാഴ്ച നീട്ടാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാനും തീരുമാനം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം.
ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ആഗസ്ത് 23 വരെയാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ നീട്ടിരിക്കുന്നത്.
അടുത്ത മാസം ഒന്ന് മുതല്‍ ഭാഗികമായി സ്കൂളുകള്‍ തുറക്കാനാണ് ധാരണയായിരിക്കുന്നത്. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50ശതമാനം വിദ്യാര്‍ഥികളെ വച്ച് ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഈ മാസം 16 മുതല്‍ മെഡിക്കല്‍ നഴ്സിങ് കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
RELATED STORIES
മന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു
16 May 2022 4:22 AM GMTമകളെ ഭാര്യാ സഹോദരന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവാവിനെതിരേ ...
16 May 2022 3:32 AM GMTആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച്...
16 May 2022 3:13 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
16 May 2022 2:31 AM GMTകല്ലംകുഴി ഇരട്ടക്കൊല: 25 പ്രതികളും കുറ്റക്കാര്‍; ശിക്ഷാവിധി ഇന്ന്
16 May 2022 2:17 AM GMTഅതിതീവ്ര മഴയ്ക്ക് സാധ്യത, റെഡ് അലർട്ട്; ദുരന്തനിവാരണ സേന എത്തും
16 May 2022 2:08 AM GMT