Sub Lead

കൊവിഡ്: ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമുള്ള വിലക്ക് നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍

കൊവിഡ്: ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമുള്ള വിലക്ക് നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍
X

ചെന്നൈ: കൊവിഡ് മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമുള്ള വിലക്ക് നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍. ഒക്ടോബര്‍ 31 വരെയാണ് വിലക്ക് പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മത സാസംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്കുള്‍പ്പെടെയാണ് വിലക്ക്. കൊവിഡ് വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്താണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കം.

കേരളത്തില്‍ കൊവിഡ് കുറയാത്തതും നിപാ വൈറസ് കണ്ടെത്തിയതും വിലക്കുകള്‍ നീട്ടാന്‍ കാരണമായി. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മൂന്നാം തരംഗമുണ്ടായേക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പുകൂടി കണക്കിലെടുത്താണ് നടപടി. ഇന്നലെ 1596 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 21 പേര്‍ മരിച്ചു. 1534 പേര്‍ക കൊവിഡ് മുക്തരായി. ആകെ 16221 പേരാമ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 35094 പേര്‍ കൊവിഡ ബാധിച്ച് മരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it