Sub Lead

സ്വകാര്യാശുപത്രികളിലെ കൊവിഡ് ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, റേഷന്‍ കാര്‍ഡുടമകള്‍ക്ക് 2,000 രൂപ; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആദ്യ ഉത്തരവുകള്‍ ഇങ്ങനെ

മെയ് 16 മുതല്‍ പ്രാബല്യത്തില്‍ വരുന്ന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആവിന്‍ പാലിന്റെ വില 3 രൂപ കുറച്ചുകൊണ്ട് മറ്റൊരു ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ശനിയാഴ്ച മുതല്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നടത്തുന്ന എല്ലാ സാധാരണ ഫെയര്‍ സിറ്റി ബസ്സുകളിലും സ്ത്രീകള്‍ക്ക് സൗ ജന്യമായി യാത്ര ചെയ്യാം. ഇതിനായി 1,200 കോടി ഡോളര്‍ സബ്‌സിഡിയായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

സ്വകാര്യാശുപത്രികളിലെ കൊവിഡ് ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, റേഷന്‍ കാര്‍ഡുടമകള്‍ക്ക് 2,000 രൂപ; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആദ്യ ഉത്തരവുകള്‍ ഇങ്ങനെ
X

ചെന്നൈ: അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ണായക ഉത്തരവുകള്‍ പുറപ്പെടുവിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നതാണ് ആദ്യ മണിക്കൂറുകളില്‍ ഇറക്കിയ അഞ്ച് ഉത്തരവുകളിലെ പ്രധാനമായ ഒന്ന്. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമാണ് സ്വകാര്യാശുപത്രികളിലെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

സ്വകാര്യാശുപത്രികളിലെ കൊവിഡുമായി ബന്ധപ്പെട്ട എല്ലാത്തരം ചികില്‍സകളും സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം വഹിക്കും. കൊവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന പൗരന്‍മാരെ സഹായിക്കാനും അവരുടെ ഉപജീവനത്തിനായി സഹായിക്കാനും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 4,000 രൂപ വീതം നല്‍കാമെന്ന പാര്‍ട്ടിയുടെ വാഗ്ദാനമാണ് മറ്റൊന്ന്. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി 2,07,67,000 റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മെയ് മാസത്തില്‍തന്നെ ആദ്യ ഗഡുവായ 2,000 രൂപ നല്‍കാനുള്ള ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പുവച്ചത്. ഇതിനായി 4,153.69 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.

മെയ് 16 മുതല്‍ പ്രാബല്യത്തില്‍ വരുന്ന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആവിന്‍ പാലിന്റെ വില 3 രൂപ കുറച്ചുകൊണ്ട് മറ്റൊരു ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ശനിയാഴ്ച മുതല്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നടത്തുന്ന എല്ലാ സാധാരണ ഫെയര്‍ സിറ്റി ബസ്സുകളിലും സ്ത്രീകള്‍ക്ക് സൗ ജന്യമായി യാത്ര ചെയ്യാം. ഇതിനായി 1,200 കോടി ഡോളര്‍ സബ്‌സിഡിയായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് സമയത്ത് ഡിഎംകെ അധ്യക്ഷന് ജനങ്ങളില്‍നിന്ന് ലഭിച്ച പരാതികള്‍ നൂറുദിവസത്തിനുള്ളില്‍ പരിഹരിക്കും. നിങ്ങളുടെ മണ്ഡലത്തിലെ മുഖ്യമന്ത്രി എന്ന പദ്ധതി പ്രകാരമായിരിക്കും പരാതികള്‍ പരിഹരിക്കുക. ഇതിന് നേതൃത്വം വഹിക്കാന്‍ ഐഎഎസ് ഓഫിസറെ ചുമതലപ്പെടുത്തി. താന്‍ ചുമതലയേറ്റ് 100 ദിവസത്തിനുള്ളില്‍ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it