Sub Lead

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രമോഷന്‍ വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ നൃത്തം; തമിഴ്‌നാട്ടില്‍ വിവാദം

പ്രധാനമന്ത്രി മോദി തമിഴ്‌നാട്ടിലെത്തി കോണ്‍ഗ്രസിനെയും ഡിഎംകെയെയും രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ്, കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ശ്രീനിധി കാര്‍ത്തി ചിദംബരത്തിന്റെ നൃത്തം അടങ്ങുന്ന ബിജെപി പ്രമോഷന്‍ വീഡിയോ പുറത്തുവന്നത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രമോഷന്‍ വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ നൃത്തം; തമിഴ്‌നാട്ടില്‍ വിവാദം
X

ചെന്നൈ: ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രമോഷന്‍ വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയുടെ നൃത്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചൊല്ലി തമിഴ്‌നാട്ടില്‍ വിവാദം.പ്രധാനമന്ത്രി മോദി തമിഴ്‌നാട്ടിലെത്തി കോണ്‍ഗ്രസിനെയും ഡിഎംകെയെയും രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ്, കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ശ്രീനിധി കാര്‍ത്തി ചിദംബരത്തിന്റെ നൃത്തം അടങ്ങുന്ന ബിജെപി പ്രമോഷന്‍ വീഡിയോ പുറത്തുവന്നത്.

നര്‍ത്തകിയായ ശ്രീനിധിയുടെ ഭരതനാട്യത്തിന്റെ വീഡിയോ ക്ലിപ്പാണ് പ്രമോഷണല്‍ വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്.ഡിഎംകെ മുന്‍ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി രചിച്ച സെമ്മൊഴിയാം എന്ന ഗാനത്തിന് ശ്രീനിധി നൃത്തം വെയ്ക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.ശ്രീനിധിക്ക് പുറമേ വേറെയും നര്‍ത്തകികള്‍ നൃത്തരംഗത്തുണ്ട്.

ബിജെപി മാനിഫെസ്‌റ്റോയില്‍ തമിഴ്‌നാടിന്റെ സാംസ്‌കാരികതയെക്കുറിച്ച് പറയുന്ന ഭാഗത്താണ് ശ്രീനിധിയുടെ നൃത്ത വീഡിയോ ദൃശ്യമുള്ളത്. ശ്രീനിധിയുടെ സമ്മതമില്ലാതെ ദൃശ്യം ഉള്‍പ്പെടുത്തിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് മുന്നോട്ട് വന്നിട്ടുണ്ട്. പരിഹാസ്യം എന്നാണ് വീഡിയോയെക്കുറിച്ച് ശ്രീനിധി പ്രതികരിച്ചത്.

Next Story

RELATED STORIES

Share it