Sub Lead

ക്രിസ്ത്യന്‍ ചര്‍ച്ചിലെ സംഘര്‍ഷാവസ്ഥ: തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരേ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസ്

ക്രിസ്ത്യന്‍ ചര്‍ച്ചിലെ സംഘര്‍ഷാവസ്ഥ: തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരേ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസ്
X
ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയ്‌ക്കെതിരേ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസെടുത്തു. ജനുവരി എട്ടിന് പാപ്പിറെഡ്ഡിപ്പട്ടിക്ക് സമീപം ബൊമ്മിടി സെന്റ് ലൂര്‍ദ് പള്ളിയിലുണ്ടായ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, പൊതുസമാധാനം ഇല്ലാതാക്കല്‍, ആരാധനാലയത്തിനുള്ളില്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബൊമ്മിഡി പോലിസ് ചുമത്തിയത്. 'എന്‍ മണ്ണ്, എന്‍ മക്കള്‍' എന്ന പേരില്‍ ബിജെപി നടത്തിയ റാലിക്കിടെ അണ്ണാമലൈ ചര്‍ച്ചില്‍ കയറി മേരിമാതയുടെ പ്രതിമയില്‍ മാല ചാര്‍ത്താന്‍ ശ്രമിച്ചതിനെ ഒരു സംഘം ക്രിസ്ത്യന്‍ യുവാക്കള്‍ എതിര്‍ക്കുകയായിരുന്നു. മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. ഇതോടെ വാക്കേറ്റമുണ്ടായി. ഡിഎംകെയെ പോലെ സംസാരിക്കരുതെന്നും ഇതൊരു പൊതു ഇടമാണെന്നും അണ്ണാമലൈ പറഞ്ഞു. എന്നെ തടയാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശം. ഞാന്‍ പതിനായിരം പേരെ അണിനിരത്തി ധര്‍ണ നടത്തിയാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്നും അണ്ണാമലൈ ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ പോലിസ് ഇടപെട്ടാണ് അണ്ണാമലൈക്ക് പ്രതിമയില്‍ മാല ചാര്‍ത്താന്‍ സാധിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ അണ്ണാമലൈ ശ്രമിച്ചുവെന്നാരോപിച്ച് ബോണ്‍മിഡിയില്‍ നിന്നുള്ള കാര്‍ത്തിക് എന്നയാള്‍ പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it