Sub Lead

''ട്രംപ് സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ ഇസ്രായേലികളെ അലാസ്‌കയിലേക്കോ ഗ്രീന്‍ലാന്‍ഡിലേക്കോ മാറ്റൂ'' സൗദി ശൂറ കൗണ്‍സില്‍ അംഗം

ട്രംപ് സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ ഇസ്രായേലികളെ അലാസ്‌കയിലേക്കോ ഗ്രീന്‍ലാന്‍ഡിലേക്കോ മാറ്റൂ സൗദി ശൂറ കൗണ്‍സില്‍ അംഗം
X

റിയാദ്: പശ്ചിമേഷ്യയില്‍ സമാധാനം വേണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇസ്രായേലികളെ അലാസ്‌കയിലേക്കോ ഗ്രീന്‍ലാന്‍ഡിലേക്കോ മാറ്റണമെന്ന് സൗദി ശൂറ കൗണ്‍സില്‍ അംഗം യൂസഫ് ബിന്‍ ത്രാദ് അല്‍ സാദൂന്‍. ഗസയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന ട്രംപിന്റെ നിരന്തരമായ പ്രസ്താവനകള്‍ക്ക് മറുപടിയായി ഒരു സൗദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് യൂസഫ് ബിന്‍ ത്രാദ് അല്‍ സാദൂന്‍ ഇങ്ങനെ പറഞ്ഞത്.

''പശ്ചിമേഷ്യയില്‍ സ്ഥിരതയും സമൃദ്ധിയും ഉണ്ടാക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തന്റെ പ്രിയപ്പെട്ട ഇസ്രായേലികളെ അലാസ്‌കയിലേക്ക് മാറ്റണം. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുകയാണെങ്കില്‍ പിന്നീട് അങ്ങോട്ടും മാറ്റാം. സൗദി നേതൃത്വത്തെ തെറ്റായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളിലേക്കും മാധ്യമ കെണികളിലേക്കും വലിച്ചിഴക്കാന്‍ സയണിസ്റ്റുകള്‍ക്കും സഖ്യകക്ഷികള്‍ക്കും കഴിയില്ല.''-ലേഖനം പറയുന്നു.

'' യുഎസിന്റെ വിദേശനയം ഫലസ്തീനികളുടെ ഭൂമി തട്ടിയെടുക്കലിനും വംശഹത്യക്കും കൂട്ടുനില്‍ക്കുന്നു. ഇവ രണ്ടും ഇസ്രായേലിന്റെ രീതികളാണ്. ഇവ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്. ഇസ്രായേലിന്റെ രീതികള്‍ വാഷിങ്ടണ്‍ അന്ധമായി സ്വീകരിക്കുകയാണ്.''. മോശം പ്രശ്‌നങ്ങള്‍ വരാനിരിക്കുകയാണെന്നും ഫലസ്തീനികള്‍ ഐക്യത്തോടെ തുടരണമെന്നും യൂസഫ് ബിന്‍ ത്രാദ് അല്‍ സാദൂന്‍ അഭ്യര്‍ത്ഥിച്ചു.

സൗദിയുടെ നയങ്ങളും നിയമങ്ങളും രൂപീകരിക്കുന്നതിന് ഭരണകൂടത്തിന് ഉപദേശം നല്‍കലാണ് ശൂറാ കൗണ്‍സിലിന്റെ ചുമതല.

Next Story

RELATED STORIES

Share it