കോണ്‍ഗ്രസുകാരോട് പണം വാങ്ങിക്കോളൂ; വോട്ട് ഞങ്ങള്‍ക്ക് ചെയ്യൂവെന്ന് ഉവൈസി

അവര്‍ നിങ്ങള്‍ക്ക് (പണം) നല്‍കുന്നുണ്ടെങ്കില്‍ അത് എടുക്കുക. അവര്‍ എന്ത് നല്‍കിയാലും അതെടുത്ത് ഉപയോഗിക്കുക. നിരക്ക് ഉയര്‍ത്താന്‍ ഞാന്‍ കോണ്‍ഗ്രസിനോട് പറയുന്നു, എന്റെ വില 2,000 രൂപ മാത്രമല്ല. എനിക്ക് അതിനേക്കാള്‍ വിലയുണ്ടെന്നും ഉവൈസി പരിഹസിച്ചു.

കോണ്‍ഗ്രസുകാരോട് പണം വാങ്ങിക്കോളൂ; വോട്ട് ഞങ്ങള്‍ക്ക് ചെയ്യൂവെന്ന് ഉവൈസി

സാംഗറെഡ്ഢി: കോണ്‍ഗ്രസ് നേതാക്കളോട് പണം വാങ്ങിക്കൊള്ളൂ പക്ഷേ, വോട്ട് തങ്ങള്‍ക്ക് ചെയ്യണമെന്ന് അസദുദ്ദീന്‍ ഉവൈസി എംപി. തെലങ്കാനയിലെ സാംഗറെഡ്ഢിയില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍(എഐഎംെഎഎം) നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പരാമര്‍ശം. കോണ്‍ഗ്രസുകാര്‍ മതേതരത്വം പ്രസംഗിക്കും. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മനസ്സില്‍ ബിജെപിയും ഹൃദയത്തില്‍ ആര്‍എസ്എസുമാണ്. അവര്‍ മതേതരത്വത്തെ കുറിച്ചൊക്കെ സംസാരിക്കും. എന്നാല്‍ തലച്ചോറും ഹൃദയവും നാവും ഒന്നാണ്. ജനുവരി 22ന് ദയവായി നിങ്ങളുടെ വോട്ടുകള്‍ വിവേകത്തോടെ ഉപയോഗിക്കുക. കോണ്‍ഗ്രസിലെ ആളുകള്‍ക്ക് ധാരാളം പണമുണ്ട്, അവരില്‍ നിന്ന് അത് എടുക്കുക. ഞാന്‍ കാരണം നിങ്ങള്‍ക്കത് ലഭിക്കും. എനിക്ക് വോട്ടുചെയ്യുക. അവര്‍ നിങ്ങള്‍ക്ക് (പണം) നല്‍കുന്നുണ്ടെങ്കില്‍ അത് എടുക്കുക. അവര്‍ എന്ത് നല്‍കിയാലും അതെടുത്ത് ഉപയോഗിക്കുക. നിരക്ക് ഉയര്‍ത്താന്‍ ഞാന്‍ കോണ്‍ഗ്രസിനോട് പറയുന്നു, എന്റെ വില 2,000 രൂപ മാത്രമല്ല. എനിക്ക് അതിനേക്കാള്‍ വിലയുണ്ടെന്നും ഉവൈസി പരിഹസിച്ചു.

തെലങ്കാനയിലെ ഭൈന്‍സയില്‍ നടന്ന സംഘര്‍ഷത്തെ അദ്ദേഹം അപലപിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടാന്‍ മുഖ്യമന്ത്രി കെസിആര്‍ തയ്യാറാവണമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെലങ്കാനയില്‍ ജനുവരി 22നാണു തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടക്കുന്നത്. 25നാണു ഫലപ്രഖ്യാപനം.
RELATED STORIES

Share it
Top