'സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട്' എന്ന പരാമര്‍ശം; എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരേ കേസ്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എഐസിസി നേതാവിനെതിരേ പോലിസ് കേസെടുത്തു. സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട് ആണെന്നു പ്രസംഗിച്ചതിനാണ് എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരേ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും സമൂഹത്തില്‍ കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും ചൂണ്ടിക്കാട്ടി പികെ ബിജു നല്കിയ പരാതിയിലാണ് നടപടി. കെപിസിസി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ എസ്പി ഓഫിസിലേക്ക് ഡിസിസി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് വിശ്വനാഥ പെരുമാളിന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടായ സ്വപ്നാ സുരേഷിന് ഇപ്പോഴും സുഖം തന്നെയാണോ എന്നായിരുന്നു വിശ്വനാഥ പെരുമാളിന്റെ ചോദ്യം. ഫ്രോഡുകളുടെ രാജാവാണ് പിണറായി വിജയനെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം എന്നും പറഞ്ഞിരുന്നു. ഐപിസി 153 പ്രകാരമാണ് പോലിസ് കേസെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന തമിഴ്നാ്ട്ടിലെ കോണ്‍ഗ്രസ് നേതാവാണ് വിശ്വനാഥ പെരുമാള്‍. ഡിസിസി അധ്യക്ഷന്‍ അഡ്വ. മാര്ട്ടിന് ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി എന്നിവര്‍ക്കെതിരേയും പരാതിയില്‍ പരാമര്‍ശമുണ്ട്.
RELATED STORIES
ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMT