Sub Lead

കേരള കോണ്‍ഗ്രസ്സില്‍ അച്ചടക്ക നടപടി; മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കി

കോലം കത്തിച്ച ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കി. മാണി വിഭാഗം നേതാവ് ജയകൃഷ്ണന്‍ പുതിയേടത്തിനെ മണ്ഡലം പ്രസിഡന്റിനെ പദവിയില്‍ നിന്ന് മാറ്റി കേരള കോണ്‍ (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

കേരള കോണ്‍ഗ്രസ്സില്‍ അച്ചടക്ക നടപടി; മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കി
X

കോട്ടയം: കോട്ടയത്ത് പിജെ ജോസഫിന്റെയും മോന്‍സ് ജോസഫിന്റെയും കോലം കത്തിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫ് വിഭാഗം. കോലം കത്തിച്ച ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കി. മാണി വിഭാഗം നേതാവ് ജയകൃഷ്ണന്‍ പുതിയേടത്തിനെ മണ്ഡലം പ്രസിഡന്റിനെ പദവിയില്‍ നിന്ന് മാറ്റി കേരള കോണ്‍ (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

ഇതോടെ, ചെയര്‍മാന്‍, നിയമസഭാ കക്ഷി നേതാവ് പദവികളെച്ചൊല്ലി കേരള കോണ്‍ഗ്രസ് (എം)ല്‍ ഉടലെടുത്ത തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമായി. പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും നിയമിച്ചതായി കാണിച്ച് ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതോടെയാണ് പാര്‍ട്ടിയിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്കും പരസ്യമായ പോര്‍വിളിയിലേക്കുമെത്തിയത്.

ജോസഫിനെതിരെ അധിക്ഷേപ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ജോസ് കെ മാണി അനുകൂല വിഭാഗം കോലം കത്തിച്ചത്. പാര്‍ട്ടി സംസ്ഥാനകമ്മിറ്റി വിളിക്കുന്നതിനെച്ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും ഇന്നും നേര്‍ക്കുനേര്‍ പോരാടിയിരുന്നു. ഏകപക്ഷീയ നിലപാടുകള്‍ പാര്‍ട്ടിയെ ഭിന്നിപ്പിക്കുമെന്ന് ജോസഫിന് ജോസ് കെ മാണി ഇന്ന് പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. യോജിപ്പോടും ഒരുമയോടും കൂടി മുന്നോട്ട് പോകാനുള്ള ഒരു വഴി സംസ്ഥാനകമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇന്ന് മാധ്യമങ്ങളെ കണ്ട ജോസ് കെ മാണി പറഞ്ഞു.

തര്‍ക്കം തെരുവിലേക്ക് നീണ്ടതോടെ സമവായത്തിന്റെ നേരിയ സാധ്യതകളും അടഞ്ഞിരിക്കുകയാണ്. മാണി വിഭാഗം മോന്‍സ് ജോസഫിന്റെയും ജോയ് എബ്രഹാമിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചപ്പോള്‍ ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും കോലം കത്തിച്ച് ജോസഫ് വിഭാഗം തിരിച്ചടിച്ചു. അംഗങ്ങള്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാനുള്ള ജോസഫിന്റെ തീരുമാനം പാര്‍ട്ടി ഭരണഘടനയുടെ ലംഘനമാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. അച്ചടക്ക നടപടി വന്നാല്‍ പാര്‍ട്ടി രണ്ടാവുമെന്നും ജോസ് കെ മാണിക്കൊപ്പമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it