Sub Lead

കൊവിഡ് പരത്താന്‍ എത്തിയെന്നാരോപിച്ച് ഡല്‍ഹിയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ഹരേവാലി വില്ലേജിലെ 22കാരനായ മഹ്ബൂബ് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കൊവിഡ് പരത്താന്‍ എത്തിയെന്നാരോപിച്ച് ഡല്‍ഹിയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു
X

ന്യൂഡല്‍ഹി: കൊവിഡ് 19 പകര്‍ച്ചാവ്യാധി പരത്താനെത്തിയാണെന്ന് ആരോപിച്ച് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ബവാനയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഹരേവാലി വില്ലേജിലെ 22കാരനായ മഹ്ബൂബ് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അലി മധ്യപ്രദേശിലെ ഭോപാലില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നതായും 45 ദിവസത്തിനുശേഷം പച്ചക്കറി ട്രക്കിലാണ് തിരിച്ചെത്തിയതെന്നും പോലിസ് പറയുന്നു. വരുന്ന വഴി ആസാദ്പൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വെച്ച് ഇയാള്‍ വൈദ്യപരിശോധനക്ക് വിധേയനാവുകയും കോവിഡ് ബാധയില്ലെന്നു കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാല്‍ അലി ഗ്രാമത്തിലെത്തും മുമ്പ് ഇദ്ദേഹത്തെക്കുറിച്ച്

നിരവധി കുപ്രചാരണങ്ങള്‍ സംഘ്പരിവാരം അഴിച്ചുവിട്ടിരുന്നു. മേഖലയില്‍ കൊവിഡ് പരത്തുകയെന്ന ലക്ഷ്യത്തോടെയാണ് അലി വരുന്നതെന്നായിരുന്നു അതിലൊന്ന്. തുടര്‍ന്ന് അലി വന്ന ഉടനെ ഇയാളെ ആളുകള്‍ വളയുകയും നിര്‍ദാക്ഷിണ്യം മര്‍ദ്ദിക്കുകയുമായിരുന്നു. ജീവനോടെ ചുട്ടുകൊല്ലുമെന്നും സം്ഘ്പരിവാരം ഭീഷണിപ്പെടുത്തിയിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അലിയെ ആദ്യം രോഹിണിയിലെ ഡോ.ബാബാ സാഹേബ് അംബേദ്ക്കര്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി ജിബി പന്ത് ആശുപത്രിയിലും കൊണ്ടുപോയി. ഇവിടെ വെച്ചാണ് അദ്ദേഹം മരിച്ചത്.

സംഭവത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it