Sub Lead

വേനലവധി കഴിഞ്ഞ് സുപ്രിംകോടതി നാളെ തുറക്കും; വിധികാത്ത് ശബരിമല, റഫാല്‍ അടക്കമുള്ള കേസുകള്‍

ശബരിമല സ്ത്രീപ്രവേശന കേസില്‍ പുനപരിശോധന ഹര്‍ജികളില്‍ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. റഫാല്‍ കേസിന്റെ പുനപ്പരിശോധന ഹര്‍ജികളിലും വിധി പുറപ്പെടുവിക്കാനുണ്ട്. മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് റഫാല്‍ കേസില്‍ പുനപ്പരിശോധന ഹരജി നല്‍കിയത്.

വേനലവധി കഴിഞ്ഞ് സുപ്രിംകോടതി നാളെ തുറക്കും; വിധികാത്ത് ശബരിമല, റഫാല്‍ അടക്കമുള്ള കേസുകള്‍
X

ന്യൂഡല്‍ഹി: ഒന്നര മാസം നീണ്ട വേനലവധി അവസാനിച്ച് നാളെ തുറക്കുന്ന സുപ്രിംകോടതിയെ കാത്ത് നിര്‍ണായക കേസുകള്‍. ബാബരി മസ്ജിദ് കേസ്, റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികള്‍, രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ കേസ് തുടങ്ങി നിരവധി കേസുകളാണ് സുപ്രിംകോടതിയുടെ പരിഗണനയ്ക്കു വരുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തില്‍ 31 ജഡ്ജിമാരടങ്ങിയതാണ് സുപ്രിംകോടതിയിലെ ഫുള്‍കോര്‍ട്ട്. ഏറെ കാലത്തിന് ശേഷം 31 ജഡ്ജിമാരുമായി സുപ്രിംകോടതി പ്രവര്‍ത്തിക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്. സുപ്രിംകോടതിയുടെ പരമാവധി ജഡ്ജിമാരുടെ എണ്ണം 31 ആണ്.

ശബരിമല സ്ത്രീപ്രവേശന കേസില്‍ പുനപരിശോധന ഹര്‍ജികളില്‍ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. റഫാല്‍ കേസിന്റെ പുനപ്പരിശോധന ഹര്‍ജികളിലും വിധി പുറപ്പെടുവിക്കാനുണ്ട്. മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് റഫാല്‍ കേസില്‍ പുനപ്പരിശോധന ഹരജി നല്‍കിയത്. 2018 ഡിസംബര്‍ 14ലെ വിധി പുനപ്പരിശോധിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രാവക്യത്തില്‍ രാഹുല്‍ഗാന്ധി കോടതിയെ വലിച്ചിഴച്ചതിനെതിരായ കോടതീയലക്ഷ്യക്കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച്് പരിഗണിക്കും.

ബിജെപി നേതാവും എംപിയുമായ മീനാക്ഷി ലേഖിയാണ് പരാതിക്കാരി. ഈ കേസില്‍ രാഹുല്‍ കോടതിയോട് നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. രാഷ്ട്രീയമായി ഏറെ മാനങ്ങളുള്ള ബാബരി മസ്ജിദ് കേസ് ചീഫ് ജസ്റ്റിസ്് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക. കേസില്‍ സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എഫ്എംഐ ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ മധ്യസ്ഥ സമിതിയെ കോടതി നിയോഗിച്ചിരുന്നു. ഈ കേസിന് ആഗസ്ത് 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it