Sub Lead

ഡല്‍ഹി പോലിസ്-അഭിഭാഷക തര്‍ക്കം; ഇരുപക്ഷത്തും വീഴ്ചയെന്ന് സുപ്രിംകോടതി

ഇരുപക്ഷത്തും വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൂടുതല്‍ ഒന്നും ഇക്കാര്യത്തില്‍ പറയാനില്ലെന്നും വ്യക്തമാക്കി. രണ്ടും കൈയും കൂട്ടിയടിക്കാതെ ശബ്ദമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡല്‍ഹി പോലിസ്-അഭിഭാഷക തര്‍ക്കം; ഇരുപക്ഷത്തും വീഴ്ചയെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില ടീസ് ഹസാരി കോടതിയിലുണ്ടായ പോലിസ് അഭിഭാഷക തര്‍ക്കത്തില്‍ സുപ്രീംകോടതി ഇടപെടല്‍. ഇരുപക്ഷത്തും വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൂടുതല്‍ ഒന്നും ഇക്കാര്യത്തില്‍ പറയാനില്ലെന്നും വ്യക്തമാക്കി. രണ്ടും കൈയും കൂട്ടിയടിക്കാതെ ശബ്ദമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ശനിയാഴ്ചയാണ് ഡല്‍ഹി കോടതി വളപ്പില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. കോടതി വളപ്പില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി അഭിഭാഷകനും പോലിസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു. പോലിസ് അഭിഭാഷകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തതോടെ അഭിഭാഷകര്‍ പോലിസ് വാഹനങ്ങള്‍ക്ക് തീയിട്ടു. ഇതിനിടെയുണ്ടായ പോലിസ് വെടിവയ്പില്‍ മൂന്ന് അഭിഭാഷകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.രണ്ട് പോലിസ് കാറുകളും ഇരുപതിലധികം ബൈക്കുകളുമാണ് ആക്രമണത്തിനിടെ കത്തിനശിച്ചത്. നിരവധി പോലിസ് വാഹനങ്ങളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

അതിനിടെ, സംഘര്‍ഷം സമയത്ത് സ്ഥലത്തുണ്ടായിരുന്ന ക്രമസമാധാന ചുമതലയുള്ള രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. നോര്‍ത്ത് ലോ ആന്റ് ഓര്‍ഡര്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ സഞ്ജയ് സിങിനെ ട്രാന്‍സ്‌പോര്‍ട് കമ്മീഷണറായും നോര്‍ത്ത് അഡിഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരിന്ദര്‍ കുമാര്‍ സിങിനെ റെയില്‍വേ ഡിസിപി ആയുമാണ് സ്ഥലം മാറ്റിയത്. റെയില്‍വേ ഡിസിപി ആയിരുന്ന ദിനേശ് കുമാര്‍ ഗുപ്തയെ നോര്‍ത്ത് അഡിഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആയി നിയമിച്ചു.


Next Story

RELATED STORIES

Share it