Sub Lead

കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലേക്കില്ലെന്ന് ജസ്റ്റിസ് എ കെ സിക്രി

സിബിഐ ഡയറക്ടര്‍ പദവിയില്‍നിന്ന് അലോക് വര്‍മയെ പുറത്താക്കാനുള്ള തീരുമാനത്തെ പിന്തുണച്ച നടപടിയില്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് അന്താരാഷ്ട്ര ട്രൈബ്യൂണലിലേക്ക് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തുവെന്ന റിപോര്‍ട്ടുകള്‍ വന്നത്.

കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലേക്കില്ലെന്ന്  ജസ്റ്റിസ് എ കെ സിക്രി
X
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണലിലേക്ക് നാമനിര്‍ദേശം ചെയ്തുവെന്ന റിപോര്‍ട്ടുകള്‍ പിന്നാലെ ഓഫര്‍ നിരസിച്ച് സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജ. എ കെ സിക്രി. സിബിഐ ഡയറക്ടര്‍ പദവിയില്‍നിന്ന് അലോക് വര്‍മയെ പുറത്താക്കാനുള്ള തീരുമാനത്തെ പിന്തുണച്ച നടപടിയില്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് അന്താരാഷ്ട്ര ട്രൈബ്യൂണലിലേക്ക് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തുവെന്ന റിപോര്‍ട്ടുകള്‍ വന്നത്.

അലോക് വര്‍മയുടെ പുറത്താകലിലേക്ക് നയിച്ച തന്റെ വോട്ടിനെതിരേ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് വേദനയുണ്ടാക്കുന്നുവെന്ന് കാണിച്ച്് നിയമ സെക്രട്ടറിക്ക് അദ്ദേഹം കത്തെഴുതിതിയതായും അദ്ദേഹത്തോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

അലോക് വര്‍മയുടെ ഭാവി തീരുമാനിക്കുന്ന സെലക്ഷന്‍ പാനലിലേക്ക് ജസ്റ്റിസ് സിക്രിയെ നാമനിര്‍ദേശം ചെയ്തത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആയിരുന്നു. സിക്രിക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും ഉള്‍പ്പെട്ടതായിരുന്നു സമിതി. ഖാര്‍ഗെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ പ്രധാനമന്ത്രിക്കൊപ്പം ജസ്റ്റിസ് സിക്രി പുറത്താക്കലിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it