Sub Lead

ഡീസലിന് അധിക വില;കെഎസ്ആര്‍ടിസിയുടെ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്

ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി

ഡീസലിന് അധിക വില;കെഎസ്ആര്‍ടിസിയുടെ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
X

ന്യൂഡല്‍ഹി:ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും പൊതുമേഖല എണ്ണ കമ്പനികള്‍ക്കും സുപ്രിംകോടതി നോട്ടിസ്. ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

വിപണി വിലയേക്കാള്‍ ലിറ്ററിന് 21 രൂപയിലധികമാണ് എണ്ണ കമ്പനികള്‍ ഈടാക്കുന്നതെന്നും, ഈ സാഹചര്യം കോര്‍പറേഷന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കെഎസ്ആര്‍ടിസിയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കെഎസ്ആര്‍ടിസിക്ക് എണ്ണ കമ്പനികള്‍ക്കെതിരെ കോടതിയില്‍ പോകാന്‍ സാധിക്കില്ലെന്നും, ആര്‍ബിട്രേഷന് മാത്രമേ കഴിയുകയുള്ളൂ എന്നുമുള്ള ഹൈക്കോടതി വിധിയിലെ ഭാഗം സുപ്രിംകോടതി സ്‌റ്റേ ചെയ്തു. എട്ടാഴ്ചയ്ക്ക് ശേഷം കെഎസ്ആര്‍ടിസി യുടെ ഹര്‍ജി വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it