Sub Lead

കൊവിഡ് വ്യാപനം: യുപിയില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍; മാസ്‌കില്ലാതെ രണ്ടാമത് പിടിക്കപ്പെട്ടാല്‍ 10,000 രൂപ പിഴ

മാസ്‌കില്ലാതെ പിടിക്കപ്പെടുന്നവര്‍ക്ക് ആദ്യത്തെ തവണ ആയിരം രൂപയും രണ്ടാമതും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ 10,000 രൂപ പിഴ ഈടാക്കാനുമാണ് തീരുമാനം. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചും ഉത്തരവായിട്ടുണ്ട്.

കൊവിഡ് വ്യാപനം: യുപിയില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍; മാസ്‌കില്ലാതെ രണ്ടാമത് പിടിക്കപ്പെട്ടാല്‍ 10,000 രൂപ പിഴ
X

ലഖ്‌നോ: കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി യുപിയില്‍ എല്ലാ ഞായറാഴ്ചയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്‌കില്ലാതെ പിടിക്കപ്പെടുന്നവര്‍ക്ക് ഈടാക്കിയിരുന്ന പിഴത്തുക വര്‍ധിപ്പിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മാസ്‌കില്ലാതെ പിടിക്കപ്പെടുന്നവര്‍ക്ക് ആദ്യത്തെ തവണ ആയിരം രൂപയും രണ്ടാമതും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ 10,000 രൂപ പിഴ ഈടാക്കാനുമാണ് തീരുമാനം. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചും ഉത്തരവായിട്ടുണ്ട്.

അവശ്യസേവനങ്ങളും പ്രവര്‍ത്തനങ്ങളും മാത്രമായിരിക്കും ഈ സമയത്ത് അനുവദിക്കുക. ഇത് വാരാന്ത്യത്തല്‍ മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം വൈറസ് പടര്‍ന്നുപിടിച്ചതിനുശേഷം കൂടുതല്‍ പ്രതിദിന വര്‍ധനവ് റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മെയ് 15 വരെ സ്‌കൂളുകള്‍ അടച്ചിടുമെന്നും സംസ്ഥാന ബോര്‍ഡ് പരീക്ഷ മാറ്റിവയ്ക്കാനും വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ വ്യാഴാഴ്ച 104 മരണങ്ങളും 22,439 പുതിയ കേസുകളുമാണ് റിപോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 20,510 കൊവിഡ് കേസുകളാണുണ്ടായിരുന്നത്.

തുടര്‍ച്ചയായ രണ്ടാം ദിവസവും റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 10 ജില്ലകളില്‍ രാത്രി 7 മുതല്‍ രാവിലെ 8 വരെ രാത്രി കര്‍ഫ്യൂ ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഖ്‌നോ, പ്രയാഗ്‌രാജ്, വാരാണസി, കാണ്‍പൂര്‍ നഗര്‍, ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, മീററ്റ്, ഗോരഖ്പൂര്‍ എന്നിവയുള്‍പ്പെടെ രണ്ടായിരത്തിലധികം സജീവ കേസുകളുള്ള 10 ജില്ലകളിലും രാത്രി 8 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുമെന്ന് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

ലഖ്‌നോ, വാരാണസി, പ്രയാഗ്‌രാജ് തുടങ്ങിയ നഗരങ്ങളെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. വാരാണസിയിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കണമെന്ന് ഇന്നലെ സന്ദര്‍ശകരോട് അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ പ്രമുഖ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത കൊവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധന റിപോര്‍ട്ട് ഹാജരാക്കുകയും വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it