- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സുഡാപി ഫ്രം ഇന്ത്യ'; കഫിയ ധരിച്ച് ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ഷെയിന്‍ നിഗം

കൊച്ചി: റഫ കൂട്ടക്കൊലയ്ക്കു പിന്നാലെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ മലയാളി താരങ്ങള്‍ രംഗത്ത്. ദുല്‍ഖര്‍ സല്‍മാന്‍, ബേസില്‍ ജോസഫ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത് തുടങ്ങിയവര്‍ ഓള്‍ ഐസ് ഓണ്‍ റഫ എന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷെയിന്‍ നിഗം 'സുഡാപി ഫ്രം ഇന്ത്യ' എന്ന അടിക്കുറിപ്പോടെ കഫിയ ധരിച്ച് ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലയില്‍ ലോകവ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെയാണ് മലയാളി താരങ്ങളും തങ്ങളുടെ പ്രതിഷേധവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ഇടപെടല്‍ നടത്തുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ഷെയിന്‍ നിഗത്തിനെതിരേ സംഘപരിവാരം സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയപ്രചാരണം നടത്തിയിരുന്നു. ഒരു ഇന്റര്‍വ്യൂവില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരേ നടത്തിയ തമാശരൂപേണയുള്ള പരാമര്‍ശത്തിന്റെ മറവിലാണ് ഷെയിന്‍ നിഗത്തിനെതിരേ സംഘപരിവാരം സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തിയത്. മമ്മൂട്ടിക്കെതിരേയും വിദ്വേഷപ്രചാരണം നടത്തിയെങ്കിലും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
RELATED STORIES
നീറ്റ് പിജി പരീക്ഷ മാറ്റി
2 Jun 2025 2:18 PM GMTക്ഷേത്രങ്ങളില്‍ പശു ഇറച്ചി എറിയുന്ന ഹിന്ദു മഹാസഭ സംഘത്തിനെതിരേ ഗുണ്ടാ...
2 Jun 2025 2:06 PM GMTപി വി അന്‍വറിന് 34 കോടിയുടെ ആസ്തി; ബാധ്യത 20 കോടി
2 Jun 2025 1:43 PM GMTമനോജ് ഏബ്രഹാമിനെ ഡിജിപിയാക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി
2 Jun 2025 1:25 PM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: അഞ്ച് പ്രതികളെയും പോലിസ് കസ്റ്റഡിയില്‍...
2 Jun 2025 1:16 PM GMTബിജെപി നേതാവ് അരുണ്‍ കുമാര്‍ പുതിലയെ ദക്ഷിണ കന്നഡയില്‍ നിന്നും...
2 Jun 2025 12:54 PM GMT