Sub Lead

ജാമിഅ, അലിഗഢ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി യുഎസിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍

ഹാര്‍വാര്‍ഡ്, യേല്‍, കൊളംബിയ, സ്റ്റാന്‍ഫോര്‍ഡ്, ടഫ്റ്റ്‌സ് ഉള്‍പ്പെടെ യുഎസില്‍ ഉടനീളമുള്ള 19 സര്‍വകലാശാലകളിലെ 400 ഓളം വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയത്.

ജാമിഅ, അലിഗഢ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി യുഎസിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍
X

വാഷിങ്ടണ്‍: ജാമിഅ മില്ലിയ ഇസ്ലാമിയല അലിഗഢ് മുസ്‌ലിം സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് നരനായാട്ടിനെ അപലപിച്ചും പിന്തുണ പ്രഖ്യാപിച്ചും യുഎസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍. ഹാര്‍വാര്‍ഡ്, യേല്‍, കൊളംബിയ, സ്റ്റാന്‍ഫോര്‍ഡ്, ടഫ്റ്റ്‌സ് ഉള്‍പ്പെടെ യുഎസില്‍ ഉടനീളമുള്ള 19 സര്‍വകലാശാലകളിലെ 400 ഓളം വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയത്.

പോലിസ് അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സര്‍വകലാശാല പരിസരത്ത് നിന്ന് പൂര്‍ണമായും പിന്മാറണമെന്നും സര്‍വകലാശാലയില്‍ പോലിസ് നടത്തിയ നഗ്‌നമായ അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതുപോലെ വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ സമാധാനപരമായ പ്രകടനങ്ങള്‍ തുടരാന്‍ അനുവദിക്കണം.

മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, അഭിഭാഷകര്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ പുറത്തുവിട്ട വിശ്വസനീയമായ റിപോര്‍ട്ടുകള്‍ പ്രകാരം പോലിസും അര്‍ധസൈനികരും വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭയാനകവും അമിതവുമായ ബലപ്രയോഗം നടത്തിയെന്ന് വ്യക്തമാണ്. അസമില്‍ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അസമിലെ പ്രക്ഷോഭകര്‍ക്കെതിരേയുണ്ടായ പോലിസ് അതിക്രമങ്ങളെയും വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും അപലപിച്ചു. ഈ പ്രതിഷേധങ്ങളെ 'കലാപങ്ങള്‍ 'എന്ന് വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു.

പോലിസിന്റെ ക്രൂരത തടയുന്നതിനോ രാജിവയ്ക്കുന്നതിനോ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് സംഘം ആവശ്യപ്പെട്ടു.

സൗത്ത് ഏഷ്യന്‍ ലോ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍, ഫ്‌ലെച്ചര്‍ പ്രോഗ്രസീവ് ഇനിഷ്യേറ്റീവ് ഓഫ് ടഫ്റ്റ്‌സ് ഫ്‌ലെച്ചര്‍ സ്‌കൂള്‍ ഓഫ് ലോ ആന്‍ഡ് ഡിപ്ലോമാസി എന്നിവയിലെ വിദ്യാര്‍ത്ഥികളാണ് ഒപ്പിട്ടത്.

അതേസമയം, നെതര്‍ലാന്‍ഡ്‌സ്, യുഎസ്, കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരായ ഒരു കൂട്ടം നിയമ വിദ്യാര്‍ത്ഥികള്‍ 2019 ലെ പൗരത്വ (ഭേദഗതി) നിയമം പാസാക്കിയതിനെ അപലപിക്കുകയും സമാധാനപരമായ പ്രതിഷേധങ്ങളോട് സംസ്ഥാന അധികാരികളുടെ അക്രമാസക്തമായ പ്രതികരണത്തെ' അപലപിക്കുകയും ചെയ്തു. 700 ഓളം പേര്‍ ഈ പ്രസ്താവനയില്‍ ഒപ്പിട്ടു,

Next Story

RELATED STORIES

Share it