പത്തനംതിട്ടയില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തി; സഹപാഠികള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അങ്ങാടിക്കല്‍ സ്വദേശി അഖില്‍(16) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സഹപാഠികളെ പോലിസ് കസ്റ്റഡിയിലെടുത്തു. കൊടുമണ്‍ അങ്ങാടിക്കല്‍ സ്‌കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. കളിക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹസിച്ചതിലുള്ള തര്‍ക്കമാണെന്നും സൂചനയമുണ്ട്. കൊലപാതം നടത്തിയ ശേഷം മൃതദേഹം മറവ് ചെയ്യാന്‍ റബര്‍ തോട്ടത്തിലെത്തിച്ച് മണ്ണ് വാരിയിടുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ പിടിയിലായതെന്നാണു സൂചന. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. നിഖിലിന്റെ മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം കോടാലി കൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോലിസ് നല്‍കുന്ന സൂചന.
RELATED STORIES
അനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMTഒമാനില്‍ നിന്ന് സ്വര്‍ണവുമായെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി...
12 Aug 2022 1:02 AM GMTഇസ്രായേലി നരനായാട്ടില്‍ ഗസയില്‍ കൊല്ലപ്പെട്ട 16 കുട്ടികള്‍ ഇവരാണ്
11 Aug 2022 6:13 AM GMTഇടുക്കിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി ഒരാള്‍...
11 Aug 2022 4:12 AM GMTമദ്യപാനത്തിനിടെ തര്‍ക്കം: അനുജന് ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി
11 Aug 2022 2:03 AM GMTനടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും അപേക്ഷ ഇന്ന് ...
11 Aug 2022 1:37 AM GMT